ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റോഡ്‌ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ചു പ്ലാച്ചേരി വാർഡ് കുടുംബ ശ്രീ പ്രവർത്തകരും കൗൺസിലര്‍മാരും നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

റോഡ്‌ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ചു  പ്ലാച്ചേരി വാർഡ് കുടുംബ ശ്രീ പ്രവർത്തകരും കൗൺസിലര്‍മാരും നഗരസഭാ സെക്രട്ടറിയെ  ഉപരോധിച്ചു. 
പ്ലാച്ചേരി വാർഡിലെ ഏറ്റവും പ്രധാനപെട്ട റോഡ് ആയ വട്ടപ്പട -പ്ലാച്ചേരി  റോഡ് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13.5ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഒരു കരാറുകാരൻ ഈ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷവും നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയില്ല. കൂടാതെ ഈ വർഷം സ്പിൽ ഓവർ ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടും നാളിതു വരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാൻ കരാറുകാരന്‍ തയ്യാറായില്ല.
അതോടൊപ്പം ഒരു വർഷ കാലമായി വഴിവിളക്കുകൾ കത്താതായിട്ട് പരാതികള്‍ പലത് കൊടുത്തു എങ്കിലും വഴിവിളക്കുകൾ തെളിക്കുന്നതിനു യാതൊരു നടപടിയും കൈക്കൊള്ളാൻ അധികാരികൾ തയ്യാറായിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ എന്നിവര്‍ സെക്രട്ടറിയെ ഉപരോധിച്ചത്.
വഴിയും ഇല്ല വഴിവിളക്കും ഇല്ലാത്ത സാഹചര്യം സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബോധ്യപ്പെടുത്തുകയും ചെയ്തു. കരാറുകാരനെ വിളിച്ചുവരുത്തി പരാതികള്‍ ബോധ്യപ്പെടുത്തി എന്നാല്‍ കരാറുകാരന്റെ മറുപടി നിഷേധാത്മകമായ നിലപാട് ആണെന്ന് ആരോപിച്ചു ഏറെ നേരം സമരക്കാരും കരാറുകാരനും തമ്മില്‍ വാഗ്വാദം ഉണ്ടായി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അടുത്ത ആഴ്ചക്കകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം എന്ന ഉറപ്പിൻ മേൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
11.30 മണിയോട് തുടങ്ങിയ ഉപരോധം 1 മണിയോട് കൂടി അവസാനിപ്പിച്ചു.
ഉപരോധസമരത്തിനു വാർഡ് കൗൺസിലർ ആയ സനിൽകുമാറിനിടൊപ്പം സഹ കൗൺസിലർമാരായ വിളയിൽ സഫീർ, അബ്‌ദുൾ റഹിം, ജാൻസി, സിന്ധു ഉദയൻ തുങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
പ്ലാച്ചേരി വാർഡ് കുടുംബശ്രീ അംഗങ്ങൾ വീണ ശരത്, അംബിക അനീഷ്, ദിവ്യാ ഷിബു, അഞ്ജു  ആനന്ദ്, ആതിര ബാബു, പൊടിയമ്മ ജോൺ  രാജി ബിനു, സുമംഗല, ബിന്ദു ശശികുമാർ,ടിന്റു ശ്യം, ശാന്തമ്മ, തുടങ്ങിയ 30 ഓളം പേർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.