കിഴക്കന്‍ മലയോര മേഖലകളില്‍ പുലിയുടെ ആക്രമണം രൂക്ഷം..പത്തേക്കറില്‍ പുലി ഇറങ്ങി ആടിനെ കൊന്നു
ദിനംപ്രതി പുലിയുടെ ആക്രമണം കിഴക്കന്‍ മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു.മിക്ക ദിവസങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം അനുഭവപ്പെടുന്ന മലയോര ഗ്രാമങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് നിത്യ സംഭവമായി.
ചാലിയക്കര പത്തേക്കര്‍ ജയഭവനില്‍ ജയരാജിന്റെ വീട്ടിലെ തടിയുടെ കൂട്ടില്‍ കിടന്ന നായയെ ആണ് കൂട് പൊളിച്ചു ആക്രമിച്ചത് നായയുടെ കരച്ചില് കേട്ട് എത്തിയ ഗൃഹനാഥന് പുലി നായയെ പിടിച്ചത് കാണുകയും, ഭയന്ന് നിലവിളിച്ച ജയരാജിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബഹളം വച്ച് പുലിയെ തുരത്തുകയും ആയിരുന്നു.വളര്‍ത്തുനായയുടെ കഴുത്തിന് ആണ് പുലിയുടെ കടി ഏറ്റത് എങ്കിലും നായ രക്ഷപ്പെട്ടു.
രണ്ടു ദിവസം മുമ്പ് പത്തേക്കര്‍ പ്രഹ്ളാദാന്റെ നായയെ ആക്രമിച്ചു കൊന്നു .കൂടാതെ പത്തേക്കര്‍ അനില്‍ ഭവനില്‍ അനിലിന്റെ ആടിനെ രണ്ടു ദിവസം മുമ്പ് ആക്രമിച്ചു കൊന്നിരുന്നു.
പകല്‍പോലും വന്യമൃഗങ്ങളുടെ ശല്യം അനുഭവപ്പെടുന്ന ഈ മേഖലയില്‍ കുട്ടികളെ പോലും സ്കൂളില്‍ വിടുവാന്‍ ആകാതെ ഭീതിയിലാണ് പ്രദേശവാസികള്‍.
പുലിപ്പേടിയില്‍ രാത്രിയില്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയാണ് പ്രദേശവാസിയായ പ്രീത ജയന് എന്ന വീട്ടമ്മ പറഞ്ഞു. .
പുലിയുടെ ആക്രമണം ഉണ്ടായത് അറിഞ്ഞു അമ്പനാര്‍ റേഞ്ച് ഓഫീസര്‍ ദിലീഫിന്റെ നേതൃത്വത്തില്‍ ഉള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം എത്തി ആക്രമിച്ചത് പുലി ആണെന്ന് സ്ഥിരീകരിച്ചു.നിരന്തരമായി ഉണ്ടാകുന്ന പുലിയുടെ ആക്രമണത്തെക്കുറിച്ച് നാട്ടുകാരുടെ പരാതി ഉണ്ടെങ്കില്‍ മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങി കൂട് സ്ഥാപിച്ചു പുലിയെ പിടിക്കുവാനുള്ള സംവിധാനം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയില്‍ പുലി ഇറങ്ങി ചണ്ണക്കാമണ്‍ കാര്‍ത്തികയില്‍ ജ്യോതി ലക്ഷ്മിയുടെ വീട്ടിലെ കൂട്ടില്‍കിടന്ന വളര്‍ത്തു നായയെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ