*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ചണ്ണക്കാമണ്ണില്‍ പുലി ഇറങ്ങി കൂട്ടില്‍ കിടന്ന നായയെ ആക്രമിച്ചു കൊന്നു.ജന...

പുലിപ്പേടിയില്‍ ഒരു ഗ്രാമം കറവൂര്‍ ചണ്ണക്കാമണ്‍ ഗ്രാമത്തിലുള്ളവര്‍ ആണ് പുലിപ്പേടിയില്‍ രാത്രിയില്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുന്നത്.മിക്ക ദിവസങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം അനുഭവപ്പെടുന്ന ഗ്രാമത്തില്‍ പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് നിത്യ സംഭവമായി. പകല്‍പോലും വന്യമൃഗങ്ങളുടെ ശല്യം അനുഭവപ്പെടുന്ന ഈ മേഖലയില്‍ കുട്ടികളെ പോലും സ്കൂളില്‍ വിടുവാന്‍ ആകാതെ ഭീതിയിലാണ് ഗ്രാമവാസികള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ പുലി ഇറങ്ങി ചണ്ണക്കാമണ്‍ കാര്‍ത്തികയില്‍ ജ്യോതി ലക്ഷ്മിയുടെ വീട്ടിലെ കൂട്ടില്‍കിടന്ന വളര്‍ത്തു നായയെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. രാത്രിയില്‍ നായയുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ പുലിയെ കണ്ടു ഭയന്നു.വീണ്ടും പുലിയുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകുമെന്ന ഭയത്തിലാണ് എന്ന് ജ്യോതി ലക്ഷ്മി പറഞ്ഞു. കുമരംകുടി എസ്.എഫ്.സി.കെ ജീവനക്കാരന്‍ ആയ ജ്യോതി ലക്ഷ്മിയുടെ പിതാവ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണവും കൃഷി നാശവും മൂലം പ്രദേശത്തെ കര്‍ഷകര്‍ പൊറുതിമുട്ടി യാതൊരു കൃഷിയും ചെയ്യുവാന്‍ സാധിക്കാതെ കര്‍ഷകര്‍ വിഷമത്തിലാണ്. പുലി ഇറങ്ങി നായയെ ആക്രമിച്ച സ്ഥലത്ത് നിന്നും ഏകദേശം നൂറ് മീറ്റര്‍ പോലും ഇല്ല ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എന്നുള്ളത് സ്ഥിതിയുടെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. പേരിന് വേണ്ടി പ്രദേശത്ത്‌ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ വേലി സ്ഥാപിച്ചിട്ടുണ്ട് സൗരോര്‍ജ്ജ വേലിയില്‍ കാട് കയറിയാതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.ഗുണനിലവാരം ഇല്ലാത്തതാണ് സൌരോര്‍ജ വേലി എന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു. സൌരോര്‍ജ്ജ വേലി പ്രവര്‍ത്തിക്കുന്നില്ല എന്നുള്ളത് ഗ്രാമവാസികളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രദേശത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡ്‌ നന്നാക്കാന്‍ പഞ്ചായത്തില്‍ നിന്നും പണം അനുവദിച്ചു എങ്കിലും വനംവകുപ്പ്‌ തടസം നില്‍ക്കുന്നതിനാല്‍ റോഡ്‌ നിര്‍മ്മാണം നടക്കുന്നില്ല
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.