ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള വിശപ്പു രഹിത കേരളം പദ്ധതിയ്ക്ക് സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി സ്നാനഘട്ടത്തോട്‌ അനുബന്ധിച്ചുള്ള കെട്ടിടവും പരിസരവും സന്ദര്‍ശിച്ചു


പുനലൂര്‍ :കിടപ്പ് രോഗികള്‍ക്കും, ആശ്രയവും വരുമാനവുമില്ലാത്തവർക്കും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സൗജന്യമായും ഉച്ച ഭക്ഷണം ആവശ്യമുള്ള മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള വിശപ്പു രഹിത കേരളം പദ്ധതിയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്റ്ററുടെ നിര്‍ദ്ദേശ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുനലൂര്‍ സ്നാനഘട്ടത്തോട്‌ അനുബന്ധിച്ചുള്ള കെട്ടിടവും പരിസരവും സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.ഡിസംബര്‍ രണ്ടിന് കൊല്ലം ജില്ലാ കളക്റ്റര്‍ വിളിച്ചു ചേര്‍ക്കുന്ന അവലോകന യോഗത്തിനു മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശനം നടത്തിയത്.
ജില്ലാ സപ്ലെ ഓഫീസര്‍ ആര്‍ അനില്‍രാജ്, താലൂക്ക് സപ്ലെ ഓഫീസര്‍ ജോണ്‍ തോമസ്‌,ആര്‍.ഐ സുരേഷ് എന്നീ ഉദ്യോഗസ്ഥര്‍ ആണ് സ്നാനഘട്ടം സന്ദര്‍ശിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.