യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിരപരാധിയായ കെ.എസ്.യു പ്രവര്‍ത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെയും കൂട്ടരേയും പട്ടികകക്ഷണം ഉപയോഗീച്ച് ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചത്. കോളേജ് മാനേജ്മെന്റിന്റേത് എസ്.എഫ്.ഐ അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുന്ന സമീപനമാണ് ഉണ്ടായത് ഇതിൽ പ്രതിഷേധിച്ച് പുനലൂരിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
സൈജു.എസ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ യോഗം DCC സെക്രട്ടറി കെ.ശശിദരൻ ഉദഘാടനം ചെയ്തു.
C. വിജയകുമാർ,ജി.ജയപ്രകാശ്, സുകുമാരൻ,S.E സഞ്ജയ്ക്കാൻ,N.അജീഷ് എന്നിവർ നേതൃത്വം നൽകി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ