ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോൺഗ്രസ്‌ ഏരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.


പുനലൂർ : ഏരൂർ ഹയർ സെക്കണ്ടറി സ്കൂളിന് മുമ്പിൽ രണ്ടു മാസത്തിലേറെയായി മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചതിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ ഏരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ  ഉപരോധിച്ചു. 
രണ്ടു മാസത്തിലേറെയായി മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചതിനാൽ വിദ്യാർത്ഥികളും നാട്ടുകാരും യാത്രക്കാരും  ദുരിതത്തിലാണെന്നും  ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മുമ്പിൽ റോഡ് പണി നിർത്തിവച്ചതിനാൽ പൊടി പടലങ്ങൾ കാരണം ക്ലാസ്സ്‌ റൂമിനുള്ളിൽ ഇരുന്നു പഠനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
നിരവധി കുട്ടികളും നാട്ടുകാരും ആരോഗ്യപ്രശ്നങ്ങൾ മൂലം ദുരിതത്തിലുമാണ്. മെറ്റൽ പാകി മണ്ണിട്ടതു മൂലം വാഹനങ്ങൾ പോകുമ്പോൾ രൂക്ഷമായ പൊടിശല്യമാണ്.
കുണ്ടും കുഴിയും കാരണം ഇരുചക്ര വാഹനയാത്രയും ദുഷ്കരമാണ്. ഏരൂർ പോലീസ് സ്റ്റേഷൻ മുതൽ ഹയർ സെക്കണ്ടറി സ്കൂൾ വരെയുള്ള ഒരു കിലോമീറ്ററോളം  ഉള്ള ഭാഗത്താണ് റോഡ് പണി നിർത്തിവെച്ചിരിക്കുന്നതെന്നും സമരക്കാർ സൂചിപ്പിച്ചു.
നാളെ മുതൽ റോഡ് പണി ആരംഭിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.
ഡി സി സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, ബ്ലോക്ക്‌ പ്രസിഡന്റ് പി ബി വേണുഗോപാൽ, മണ്ഡലം പ്രസിഡന്റ് പി. റ്റി. കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, രമേശ്, രാജശേഖരൻ പിള്ള,  സുബൈർ, സിറാജ്, രാഗേഷ്, ഷറഫുദീൻ, സത്യശീലൻ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.