കൊല്ലം അഞ്ചൽ ഈസ്റ്റ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുമ്പ് കുട്ടികളെ ഗ്രൗണ്ടിന്റെ നടുക്ക് നിർത്തി അഭ്യാസ പ്രകടനം നടത്തിയ രണ്ട് ടൂറിസ്റ്റ് വാഹനങ്ങളും ജില്ലാ അതിർത്തിയിൽ വെച്ച് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുകയായിരുന്നു.
വാഹനങ്ങൾ അഞ്ചൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കൊണ്ടെത്തിച്ചു കുട്ടികളെ ഇറക്കിയ ശേഷം അഞ്ചൽ പോലീസ് സ്റ്റേഷനിലേക്ക് വാഹനങ്ങൾ കൈമാറി.
ഇന്ന് രാവിലെ 8 മണിയോടുകൂടി മോട്ടോർ വാഹന വകുപ്പും, മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾ പരിശോധിച്ചതിൽ നിയമവിരുദ്ധമായ നിരവധി ക്രമക്കേടുകൾ വാഹനങ്ങളിൽ കണ്ടെത്തുകയായിരുന്നു.
ഒരു വാഹനത്തിൻറെ ബ്രേക്ക് സംവിധാനത്തിൽ തകരാറ് കണ്ടെത്തുകയും, വാഹനത്തിൻറെ ടയറുകൾ മോശമായ തായും, വാഹനത്തിൽ ഘഠിപ്പിച്ചിരുന്ന
അഡീഷണൽ ഫിറ്റിങ്സ് ഇളക്കിമാറ്റിയതിന്റെ ഭാഗമായി ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യതയുള്ളതായും. നിയമവിരുദ്ധമായ രീതിയിൽ സൗണ്ട് സിസ്റ്റം, കർട്ടൻ എന്നിവ ഉപയോഗിച്ചതായും, കണ്ടെത്തി.
അഞ്ചൽ പോലീസ് ഡ്രൈവർ മാർക്കെതിരെ നിയമവിരുദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്തു. അഞ്ചൽ പോലീസിൻറെ നിയമപരമായ നടപടികൾ പുറമേ മറ്റുള്ള എല്ലാ രേഖകളുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഓഫീസിൽ ഹാജരാകാൻ ഡ്രൈവർമാർക്കും വാഹനത്തിൻറെ ഉടമകൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ