ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശബരിമല തീർഥാടനം ഇങ്ങെത്തി, സ്നാനഘട്ട ക്രമീകരണം എങ്ങുമെത്തിയില്ല.വിശ്രമിക്കാന്‍ സൌകര്യമില്ല, കുടി വെള്ളമില്ല,ശൌചാലയങ്ങിളില്ല ഇക്കൊല്ലവും അയ്യപ്പന്മാര്‍ പെരുവഴിയില്‍.

 ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) പുനലൂരിൽ കല്ലടയാറിനോടു ചേർന്നു നിർമിച്ച സ്‌നാനഘട്ടം നവീകരിക്കാൻ  ടൂറിസം വകുപ്പിൽനിന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2018 ല്‍ 77 ലക്ഷം രൂപ  അനുവദിച്ചു. നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിക്കുള്ള കരാറും നൽകി. 
കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാലം കഴിഞ്ഞാലുടൻ പുനരുദ്ധാരണ ജോലികൾ ആരംഭിക്കും എന്ന് അറിയിച്ചിരുന്നു . സ്‌നാനഘട്ടത്തിനു ചുറ്റും വേലി, കുളിക്കടവിനു ചുറ്റും കൈവരി, സെക്യൂരിറ്റി ജീവനക്കാർക്കു കൗണ്ടർ, തീർഥാടകർക്കു വിരിവയ്ക്കുന്നതിനു  സൗകര്യം, കാടു കയറിക്കിടക്കുന്ന വളപ്പ് വൃത്തിയാക്കും,ആറ്റിന്റെ തീരത്ത് ബെഞ്ചുകൾ തുടങ്ങിയവ  ഒരുക്കും, മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഉൾപ്പെടെ ഒരുക്കുക ഇവയായിരുന്നു പദ്ധതി.  ശുചിമുറി സമുച്ചയത്തിൽ അറ്റകുറ്റപ്പണി നടത്തും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ എല്ലാം കടലാസില്‍ ഒതുങ്ങി.
നവീകരണം പൂർത്തിയാക്കാൻ ആറുമാസം സമയം അന്ന് അനുവദിച്ചിരുന്നു.എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞു അടുത്ത മണ്ഡല കാലം എത്തിയിട്ടും പദ്ധതി എങ്ങും എത്തിയില്ല എന്നതോ പോകട്ടെ ഉള്ള സൌകര്യവും കൂടി ഇല്ലാതാക്കുകയാണ് ചെയ്തത്.
മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പന്മാര്‍ വിരി വെക്കുന്ന മണ്ഡപത്തിലെ മേല്‍ക്കൂര പൊളിച്ചു മാറ്റി. മണ്ഡപത്തില്‍ ഉള്ള വയറിംഗ് നശിപ്പിച്ചു.കുടിവെള്ള പൈപ്പുകള്‍ നശിപ്പിച്ചു.തറയോടുകള്‍ പൊട്ടി മേല്‍ക്കൂര പൊളിച്ചതിന്റെ പൊട്ടിയ ഓടുകളും മറ്റ് അവശിഷ്ടങ്ങളും അവിടവിടെ ചിതറി കിടക്കുന്നു.ഫാനുകള്‍ ഇളക്കി ഒരു മൂലയില്‍ കൂട്ടി ഇട്ടിരിക്കുന്നു.
അയ്യപ്പന്മാര്‍ക്ക് വിശ്രമിക്കേണ്ട സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളില്‍ മാലിന്യം തള്ളി ദുര്‍ഗന്ധം വമിക്കുന്നതും മദ്യക്കുപ്പികള്‍ ചിതറി കിടക്കുന്നതുമായ അവസ്ഥയാണ് നിലവിലുള്ളത്.
മുമ്പ്‌ സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പുകളും,കൈവരികളും, സ്നാനഘട്ടത്തിലെ കൂറ്റന്‍ ബോര്‍ഡും കരാറുകാരന്‍ മുറിച്ചു കടത്തിയതായി പറയുന്നു.
ശബരിമല തീർഥാടകർക്കായി ഒന്‍പത് വർഷം മുൻപ് നിർമിച്ചതാണ് ഈ സ്‌നാനഘട്ടം. യാതൊരു സുരക്ഷയും ഇല്ലാത്ത ചെളി നിറഞ്ഞ കുളിക്കടവ്,കാല് ഒന്ന് തെറ്റിയാല്‍ ഒഴുക്കില്‍പെടും .
ഇതിനു  തൊട്ടു മുകളിലായി മാലിന്യ വാഹിയായ വെട്ടിപ്പുഴ തോട് ചേരുന്നു.കൂടാതെ കുളിക്കടവിനു തൊട്ടു മുകളില്‍ ആണ് മാലിന്യവാഹിയായ ഓട ചേരുന്നത് ചുരുക്കി പറഞ്ഞാല്‍ ഇവിടെ കുളിക്കുന്നവരെ മാരകമായ രോഗം കാത്തിരിക്കുന്നു.
ഇവിടെയുള്ള ഭക്ഷണശാല അടച്ചിട്ട് ഒരു വര്‍ഷത്തിന് മുകളിലായി.നിലവില്‍ അയ്യപ്പന്മാര്‍ക്ക് വേണ്ട ഒരു സൌകര്യവും പുനലൂരില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
കൂടാതെ ടിബി ജംഗ്ഷനില്‍ ഉള്ള ശൌചാലയങ്ങള്‍ അടച്ചുപൂട്ടിയിട്ട് നാളുകളായി.
നിലവില്‍  നഗരസഭയുടെ ജീവനക്കാര്‍ ആണ് പരിമിതമായ നിലയിലെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് .
ബൈറ്റ് ആലഞ്ചേരി ജയചന്ദ്രന്‍ (ബി.ജെ.പി പരിസ്ഥിതി സെല്‍ കൊല്ലം ജില്ലാ  കണ്‍വീനര്‍)
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.