അഞ്ചൽ നെട്ടയം സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർത്ഥിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആർച്ചൽ മണ്ണാട്ടു തലയ്ക്കൽ പുത്തൻവീട്ടിൽ സന്ധ്യ (15) യാണ് മരിച്ചത്. ഏതാനും മാസം മുമ്പ് സ്കൂളിൽ വെച്ച് നടന്ന കൗണ്‍സിലിങ്ങിൽ കുട്ടിയുടെ ബന്ധുവായ ഒരാൾ കുട്ടിയെ ഉപദ്രവിച്ചതായും അയാളെ കുട്ടിക്ക് പേടിയാണെന്നും അധ്യാപകരോട് കുട്ടി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയും ചെയ്തു.
എന്നാൽ ചൈൽഡ് ലൈൻ എത്തിയപ്പോൾ കുട്ടി മൊഴികൊടുക്കാൻ തയ്യാറായിരുന്നില്ല.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്നത് സഹോദരൻ കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും നേരത്തേ തന്നെ മരണം സംഭവിച്ചിരുന്നു.
അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.പരേതനായ സത്യൻ, മഞ്ജു ദമ്പതികളുടെ മകളാണ് സന്ധ്യ. മഞ്ജു വിദേശത്താണ്. അമ്മുമ്മയോടൊപ്പമാണ് പെൺകുട്ടി താമസിച്ചു വന്നത്.നെട്ടയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മഹേഷാണ് സഹോദരൻ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
അതേ സമയം, പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ