ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍


തൊഴിലുറപ്പ് തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക്. വെളിയം ഗ്രാമ പഞ്ചായത്തിലെ വാപ്പാല വാര്‍ഡില്‍ 10 പേരടങ്ങുന്ന കൂട്ടായ്മ തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം തുടങ്ങിക്കഴിഞ്ഞു.
പഞ്ചായത്തിന്റെ 15 സെന്റ് ഭൂമിയിലാണ് കേന്ദ്രം. 2000 തൈകളാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്നത്. പഞ്ചായത്തിന്റെ  നേതൃത്വത്തില്‍  ടെന്‍ഡര്‍ വിളിച്ചാണ് വിത്ത് തേങ്ങകള്‍ ശേഖരിച്ചത്. തറനിരപ്പാക്കി പ്രത്യേകം സജ്ജീകരിച്ച കുഴികളില്‍ വിത്ത്പാകുന്നു. 
കേന്ദ്രത്തിന്റെ സംരക്ഷണത്തിനായി തൊഴിലാളികള്‍ തന്നെ ജൈവവേലിയും നിര്‍മിച്ചു.  മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. എന്‍ ആര്‍ ഇ ജി എസ് വഴിയാണ് തുക ലഭ്യമാക്കിയത്.
ഇവിടെ ഉതപാദിപ്പിക്കുന്ന തെങ്ങിന്‍ തൈകള്‍ പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാല്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.