
തെന്മലയില് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ യുവതീ-യുവാക്കള്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം ഉദ്ഘാടന സജ്ജം. തെ•ല ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടണ്‍ില്‍ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് സംരംഭം പൂര്‍ത്തിയാക്കിയത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട യുവതീ-യുവാക്കളെ തൊഴില്‍ നൈപുണ്യമുള്ളവരാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. തയ്യല്‍, കമ്പ്യൂട്ടര്‍, ടെക്നിക്കല്‍ പരിശീലനമാണ് ലഭ്യമാക്കുന്നത്. എസ.്എസ്.എല്‍.സി പാസായവര്‍ക്ക് സൗജന്യമായി പോളിടെക്നിക് പഠന അവസരവുമുണ്ട്. പഠനം കഴിഞ്ഞിട്ടും തൊഴില്‍ ലഭിക്കാത്തവര്‍ക്കാണ് സൗജന്യ പി. എസ്. സി പരീക്ഷാ പരിശീലനം നല്‍കുന്നത്.
പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തുന്നതിന് സഹായകമാകുന്ന തുണിസഞ്ചി നിര്‍മാണ പരിശീലനവും ഇവിടെയുണ്ട്. കുടുംബശ്രീ, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള തൊഴില്‍ പരിശീലനങ്ങളും ലഭ്യമാക്കും.
പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചെപ്പെടുത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മുന്‍നിരയിലെത്തിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. ലൈലജ പറഞ്ഞു. ഏറ്റവും കൂടുതല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുള്ള മേഖലയെന്ന പരിഗണനയിലാണ് ചെറുതന്നൂര്‍ വാര്‍ഡില്‍ കേന്ദ്രം തുടങ്ങുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ