ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതില്‍ കൊല്ലം ജില്ല രണ്ടാം സ്ഥാനത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2019-20 സാമ്പത്തിക വര്‍ഷം കൊല്ലം ജില്ലയ്ക്ക് അനുവദിച്ച 75.61 ലക്ഷം തൊഴില്‍ദിനങ്ങളില്‍  44.54 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ജില്ലയില്‍ 3.62 ലക്ഷം കുടുംബങ്ങള്‍ തൊഴില്‍ കാര്‍ഡ് എടുത്തിട്ടുണ്ട് എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഒരുദിവസമെങ്കിലും തൊഴിലിന് വരുന്നവരെ സജീവ തൊഴിലാളികളായി കണക്കാക്കുന്നു. ജില്ലയില്‍ 2.02 ലക്ഷം സജീവ കുടുംബങ്ങളും  2.39 ലക്ഷം സജീവ തൊഴിലാളികളുമുണ്ട്.  ഈ വര്‍ഷം ഇതുവരെ 1.56 ലക്ഷം കുടുംബങ്ങളില്‍ 1.78 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയാണ് സംസ്ഥാനത്ത് എറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതില്‍ രണ്ടാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയാണ് 48.26 ലക്ഷം  തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
      ജില്ലയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഉപജീവന ആസ്തികളായ കന്നുകാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍, റോഡുകള്‍, കുളങ്ങള്‍, സ്‌കൂളുകളില്‍ ചുറ്റുമതില്‍, അടുക്കള, ടൈനിംഗ് ഹാള്‍, കമ്പോസ്റ്റ്, കിണര്‍ റീച്ചാര്‍ജ്ജ്, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ എന്നിങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 
സംസ്ഥാനത്ത് മൃഗസംരക്ഷണ മേഖലയില്‍ 1034 പശുത്തൊഴുത്തുകള്‍ നിര്‍മ്മിച്ച് നല്‍കിയും സംസ്ഥാനതലത്തില്‍ ഒന്നാമതാണ് ജില്ല. സമയബന്ധിതമായി കൂലി നല്‍കല്‍, പ്രവര്‍ത്തി പൂര്‍ത്തീകരണം, ജിയോടാഗിംഗ്, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍ എന്നിവയിലും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
          നവംബര്‍ 30 തോടെ 45 ലക്ഷം തൊഴില്‍ ദിനങ്ങള്‍ ജില്ലയില്‍ സൃഷ്ടിക്കും. കഴിഞ്ഞ വര്‍ഷം ഇതു സാധ്യമാക്കിയിരുന്നു.  ഈ മാസം അവസാനത്തോടെ സംസ്ഥാന ശരാശരിയായ 36 നേടുന്നതിനുളള പദ്ധതികള്‍ ഗ്രാമപഞ്ചായത്തുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ 820 കുടുബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കിയ സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 1003 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41355 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കിയ സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം കുറഞ്ഞത് 50000 കുടുംബങ്ങള്‍ക്ക് 100 ദിനം തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം.
      വിവിധ ആസ്തി നിര്‍മ്മാണ പ്രവര്‍ത്തികളില്‍ സാധന സാമഗ്രികള്‍ക്കും വിദഗ്ദ്ധ തൊഴിലാളികളുടെ വേതനത്തിനുമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കുടിശ്ശികയുളള തുക ഉള്‍പ്പെടെ 32.19 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. ഇത് ആകെ ചിലവിന്റെ 20.28 ശതമാനമാണ്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ആവശ്യമുളളവരും ഉപജീവന ആസ്തികളായ കന്നുകാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളങ്ങള്‍, കിണര്‍, കമ്പോസ്റ്റ് സംവിധാനങ്ങള്‍, മണ്ണ് ജലസംരക്ഷണ ആസ്തികള്‍ തുടങ്ങിയവ ആവശ്യമുളള തൊഴില്‍ കാര്‍ഡ് ഉടമകള്‍ ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പദ്ധതി സംബന്ധിച്ച് വാസ്തവിരുദ്ധമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് വ്യക്തത വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.