ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വായ്പാ കുടിശ്ശിക വരുത്തി; വയോധികയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയും വീടും ബാങ്ക് ജപ്തി ചെയ്തു.
കൊല്ലം പുനലൂര്‍ മുപ്പത്തിയെട്ട് വര്‍ഷമായി ആറ്റുപുറമ്പോക്കില്‍ താമസിച്ച വയോധികയ്ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വീടും ഭൂമിയും വായ്പാ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ബാങ്ക് ജപ്തി ചെയ്തു.
 രണ്ടര സെന്റ് ഭൂമിയും ചെറു കൂരയും ബാങ്ക് ഏറ്റെടുത്തതോടെ കൊല്ലം, പുനലൂര്‍, മണിയാര്‍ സ്വദേശിനി ലിസിയും കുടുംബവും തെരുവിലായിരിക്കുകയാണ്. ആള്‍ക്കാരില്ലാത്ത സമയത്ത് ബാങ്ക് അധികൃതരെത്തി യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ വീടു പൂട്ടി ജപ്തി നടപ്പാക്കുകയായിരുന്നു.
സിന്‍ഡിക്കേറ്റ് ബാങ്ക് പുനലൂര്‍ ശാഖയില്‍ നിന്നും ലിസി ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.മുടക്കം കൂടാതെ പതിനഞ്ച് ഗഡുക്കള്‍ ലിസി അടച്ചിരുന്നു.എന്നാല്‍ ഭര്‍ത്താവിന് വൃക്കരോഗവും,ഹൃദയ സംബന്ധമായ രോഗവും ബാധിച്ചതോടെ എല്ലാം താളം തെറ്റി.
ബാങ്ക് തിരിച്ചടവ് മുടങ്ങി.ചികിത്സക്കും നിത്യവൃത്തിക്കും വകയില്ലാതെ ആയി.
ജനമൈത്രി പോലീസ്‌ ഇടപെട്ട് നല്‍കുന്ന അഹാരസാധനങ്ങള്‍ ആയിരുന്നു എക ആശ്വാസം.
വായ്പ തിരിച്ചടവ് മുടങ്ങി തുടര്‍ന്ന് ബാങ്ക് നടപടി സ്വീകരിക്കുകയും വൃദ്ധനും രോഗിയുമായ ഭര്‍ത്താവിനെയും,വയോധികയെയും യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആശുപത്രിയില്‍ പോയ സമയത്ത് വീട് പൂട്ടി സീല്‍ ചെയ്തു.
രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം മകളുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്.
കൂടെ കൂടെ ശരീരത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെടുന്ന ലിസി ജപ്തി ചെയ്ത വീടിന് സമീപം ഉള്ള കക്കൂസിന് മുമ്പിലുള്ള സ്ഥലത്താണ് അന്തിയുറങ്ങുന്നത്.
സര്‍ക്കാര്‍ നല്‍കിയ ഭൂമി പണയപ്പെടുത്തുവാന്‍ സാധിക്കില്ല എന്നിരിക്കെ ബാങ്ക് ഏതു മാനദണ്ടത്തില്‍ വായ്പ നല്‍കി എന്നുള്ളത് അന്വേഷണ വിധേയം ആക്കണം എന്നുള്ള ആവശ്യവും ഉയരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.