ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വിമുക്തി പദ്ധതി 90 ദിന ബോധവത്കരണ പരിപാടി മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും

ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായ 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 17ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് എസ്. എന്‍. കോളജ് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വനം, വന്യജീവി വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയാകും. എം. പിമാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ. എം. ആരിഫ്, കെ. സോമപ്രസാദ്, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, എം. എല്‍. എ മാരായ എം. മുകേഷ്, എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, ജി. എസ്. ജയലാല്‍, എന്‍. വിജയന്‍പിള്ള, ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ജില്ലാ കലക്ടര്‍  ബി. അബ്ദുല്‍ നാസര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും. സിറ്റി പൊലിസ് കമ്മിഷണര്‍ പി. കെ. മധു, എസ്. എന്‍. കോളജ് പ്രിന്‍സിപ്പല്‍ ആര്‍. സുനില്‍ കുമാര്‍, ഫാദര്‍ ജോബി സെബാസ്റ്റ്യന്‍, ഷാജി കെ. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും.
വിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ, ഗ്രന്ഥശാലകള്‍, ട്രേഡ് യൂണിയനുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ക്ഷേമനിധി ബോര്‍ഡുകള്‍, യുവജന സംഘടനകള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ വകുപ്പ്, ഇതര വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവംബര്‍ 16നും 17നും നിയോജക മണ്ഡലം/കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത്തല യോഗങ്ങള്‍ ചേരും. ഡിസംബര്‍ നാലിന് സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ. 30ന് ലഹരി വിരുദ്ധ ക്ലബുകളുടെ രൂപീകരണം പൂര്‍ത്തിയാക്കും.
ജനുവരി നാലിനും അഞ്ചിനും 11, 12 തീയതികളിലും സ്‌കൂള്‍തല ബോധവത്കരണ പരിപാടികള്‍ നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസ് കമ്മിറ്റി രൂപീകരണം, ലഹരി വിരുദ്ധ പരിപാടി, വിമുക്തി സേന രൂപീകരണം, ലഹരിക്ക് അടിമപ്പെട്ടവരുടെ വിവര ശേഖരണം, ഗ്രന്ഥശാലകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, ട്രേഡ് യൂണിയനുകളുമായും ക്ഷേമനിധി ബോര്‍ഡുകളുമായി സഹകരിച്ചുള്ള ബോധവത്കരണം എന്നിവ സംഘടിപ്പിക്കും.
ജനുവരി 26ന് യുവജനങ്ങള്‍ ദീപം തെളിയിക്കും. പിന്നാലെയുള്ള ദിനങ്ങളില്‍ പട്ടിക ജാതി/ പട്ടിക വര്‍ഗ കോളനികളില്‍ ബോധവത്കരണ പ്രവര്‍ത്തനം നടത്തും. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കും. പ്രചാരണ ജാഥകള്‍, സൈക്കിള്‍-ബൈക്ക് റാലികള്‍, കൂട്ടയോട്ടം, മനുഷ്യച്ചങ്ങലകള്‍ എന്നിവയും നടത്തും.
വിമുക്തി മൊബൈല്‍ യൂണിറ്റിലൂടെ ഹ്രസ്വചിത്ര പ്രദര്‍ശനം, തെരുവ് നാടകാവതരണം താലൂക്ക്തല സബ് സെന്റര്‍ രൂപീകരണം എന്നിവയാണ് ലഹരിക്കെതിരെ അണിനിരക്കുന്നതിന് നടത്തുന്ന പരിപാടികള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.