കുട്ടികളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലാതല ചാരായ നിരോധന കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എക്സൈസിന്റെ ഫലപ്രദമായ ഇടപെടല്‍ വഴി ലഹരി വ്യാപനം കുറയ്ക്കാനായിട്ടുണ്ടെങ്കിലും കുട്ടികളെ ലക്ഷ്യമാക്കി ലഹരി വിപണി പ്രവര്‍ത്തിക്കുകയാണ്. രക്ഷിതാക്കളുടെ കൂടി ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ പ്രധാനം - കലക്ടര്‍ വ്യക്തമാക്കി.
മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി വിപുല പ്രവര്‍ത്തനങ്ങളാണ് എക്സൈസ് ജില്ലയില്‍ നടപ്പിലാക്കി വരുന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ജേക്കബ് ജോണ്‍ യോഗത്തെ അറിയിച്ചു. ഓണക്കാലത്തും മറ്റ് ഉത്സവങ്ങളിലും കര്‍ശന പരിശോധന നടത്തിയാണ് ലഹരി വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കാനായത്. വിമുക്തി പദ്ധതിയുടെ ഭാഗമായി ബോധത്കരണ പരിപാടികളും ഊര്‍ജ്ജിതമാക്കി. പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചാണ് നടപടികള്‍ സുശക്തമാക്കിയത്.
മൂന്ന് മാസത്തിനകം 305 അബ്കാരി കേസുകള്‍, 132 മയക്കു മരുന്ന് കേസുകള്‍, 3638 കോട്പ കേസുകള്‍ എന്നിവയാണ് എടുത്തത്. 2958 റെയ്ഡുകള്‍ നടത്തി 281 പേരെ അറസ്റ്റ് ചെയ്തു. 7,27,600 രൂപയാണ് കോട്പ കേസുകളില്‍ പിഴ ചുമത്തിയത്. 10,538 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 44 എണ്ണം പിടിച്ചെടുത്തു. വിമുക്തി പദ്ധതിയുടെ ഫലപ്രദ നടത്തിപ്പിനായി 283 സര്‍ക്കിള്‍/താലൂക്ക്തല ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
എ. ഡി. എം പി. ആര്. ഗോപാലകൃഷ്ണന്, കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ