TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൂനംകുഴിയിൽ നെൽസൺസ് ഹൗസിൽ പരേതനായ ജോസഫ് സെബാസ്റ്റ്യന്റെ ഭാര്യ മുൻ നഗരസഭ കൗൺസിലർ വിക്ടോറിയ സെബാസ്റ്റ്യൻ (91) അന്തരിച്ചു.


പുനലൂർ പേപ്പർമില്ലിനു സമീപം കൂനംകുഴിയിൽ നെൽസൺസ് ഹൗസിൽ പരേതനായ ജോസഫ് സെബാസ്റ്റ്യന്റെ ഭാര്യ മുൻ നഗരസഭ കൗൺസിലർ വിക്ടോറിയ സെബാസ്റ്റ്യൻ (91) അന്തരിച്ചു. ദീർഘകാലം അദ്ധ്യാപികയായിരുന്നു. 1981ൽ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഢിയിൽ നിന്നും മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗമാണ്. പത്തനംതിട്ട ജില്ലാ കൺസ്യൂമർ ബോർഡ് അംഗം, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹി, KRLCC ഭരണ സമിതി അംഗം, കൗൺസിൽ ഓഫ് കാത്തലിക് വുമൺ ഓഫ് ഇന്ത്യ രൂപത പ്രസിഡന്റ്, മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ബോർഡ് അംഗം  എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ആഗ്നസ് സേവ്യർ, പുനലൂർ നഗരസഭ പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, ജസീന്ത എഡ്വിൻ എന്നിവരാണ് മക്കൾ. വി.ജെ സേവ്യർ, ഷീല നെൽസൺ, എഡ്‌വിൻ ഓസ്റ്റിൻ എന്നിവരാണ് മരുമക്കൾ. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.