രാത്രിയുടെ മറവിൽ അഞ്ചൽ ടൗണിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായി പരാതി.
അഞ്ചൽ ടൗണിലെ ആര്.ഓ ജംഗ്ഷൻ, മുക്കട ജംഗ്ഷൻ, ചന്തമുക്ക് ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് രാത്രി 11 മണിയോടുകൂടി ടൗണിൽ വ്യാപകമായി കത്തിക്കുന്നത്.
അഞ്ചൽ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് കടകളിൽ നിന്നും ഉള്ള മാലിന്യം ചാക്കിലാക്കി റോഡിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഞ്ചല്‍ പഞ്ചായത്തിലെ പട്ടണം വൃത്തിയാക്കാന്‍ നിയോഗിച്ചിരിക്കുന്ന ആൾ കടകളിൽ നിന്നു നിശ്ചിത തുക വാങ്ങി രാത്രിയിൽ ടൗണിൽ ഇട്ടു തന്നെ മാലിന്യങ്ങൾ കത്തിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
മുൻപ് ഇത്തരത്തിൽ അഞ്ചൽ ടൗണിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ കത്തിച്ചത് തൊട്ടടുത്ത കടയിലേക്ക് വ്യാപിക്കുകയും തുടർന്ന് പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീ അണക്കാൻ കഴിഞ്ഞത്.
അഞ്ചലിലെ പട്ടണത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതെ പഞ്ചായത്ത് ഒളിച്ചു കളി നടത്തുകയാണെന്ന് ആരോപണമുണ്ട്.
രാത്രി കാലങ്ങളിൽ അഞ്ചൽ ടൗണിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ഇട്ടു കത്തിക്കുന്നതിനെതിരെ ശക്തമായ നടപടി പഞ്ചായത്തും, പോലീസും കൈകൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ