*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അഞ്ചൽ ടൗണിലെ ഓടകളിൽ കൂടി കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുക്കുന്നതായി പരാതി

അഞ്ചൽ ടൗണിലെ ഓടകളിൽ കൂടി കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുക്കുന്നതായി പരാതി.
കാലങ്ങളായി ലോഡ്ജുകളിലും, ഹോട്ടലുകളിലും, ബേക്കറികളിലും നിന്നുമുള്ള മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയിൽ നിന്നുള്ള മാലിന്യവും മലിനജലവും ഓടകളിൽ കൂടി ഒഴുക്കുന്നത് പതിവാകുകയാണ്.
രാത്രി 10 മണി ആയി കഴിഞ്ഞാൽ അഞ്ചൽ റോഡിൻറെ രണ്ടു ഭാഗത്തും ഉള്ള ഓടകളിൽ കൂടി കക്കൂസ് മാലിന്യം ഉൾപ്പെടെ തുറന്നു വിടുന്നത് കൊണ്ടുള്ള ദുർഗന്ധം കാരണം ടൗണിൽ  നിൽക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് ഓട്ടോ റിക്ഷ തൊഴിലാളികളും പറയുന്നു.
അഞ്ചലിലെ ഹോട്ടലുകളിലെയും ലോഡ്ജുകളിലും നിന്നുള്ള കക്കൂസ് മാലിന്യം പോകുന്നതിനുള്ള പൈപ്പുകൾ സ്ലാബിന്റെ ഉള്ളിലേക്ക് സ്ഥാപിച്ചിരിക്കുകയാണ്.
അഞ്ചൽ പട്ടണത്തിൽ റോഡിൻറെ ഇരുവശങ്ങളിലും ഉള്ള ഓടകളിൽ കൂടി ഒഴുകുന്ന മലിനജലം ചെന്നെത്തുന്നതു അഞ്ചൽ ചന്തമുക്ക് വട്ടമൺ പാലത്തിനടിയിൽ കൂടി ഒഴുകുന്ന ഇത്തിക്കരയാറിൽ ചെന്ന് പതിക്കുന്ന തോട്ടിലാണ്.
ഇന്ന് മലിനജലത്താൽ മൂടപ്പെട്ടിരിക്കുകയാണ് ഈ തോടും. അഞ്ചലിൽ പ്രവർത്തിക്കുന്ന മിക്ക ഹോട്ടലുകളുടെയും, ലോഡ്ജുകളുടെയും കക്കൂസ് മാലിന്യം ഉൾപ്പെടയുള്ള മാലിന്യം എവിടെ നിക്ഷേപിക്കുന്നു, എന്നതിനെ കുറിച്ച്  യാതൊരു തരത്തിലുള്ള പരിശോധനകളോ, അന്വേഷണങ്ങളോ ആരോഗ്യ വകുപ്പോ പഞ്ചായത്തു അധികാരികളോ നടത്താറില്ല. ഈ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത് ഒരു  മാനദണ്ഡങ്ങളും പാലിക്കാതെ സ്വാധീനമോ പണമോ നല്കിയാണെന്നും ആരോപണം ഉയർന്നിരിക്കുകയാണ്.
ഫുഡ്‌ പാത്തുകളുടെ മുകളിൽ  കൂടി പോലും മലിന ജലവും കക്കൂസ് മാലിന്യവും പോകാൻ വേണ്ടി വലിയ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതും കാണാം. ഓടയുടെ സ്ലാബുകൾ ഇളക്കി പരിശോധിച്ചാൽ അഞ്ചലിലെ എല്ലാ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള മാലിന്യം പോകുന്ന പൈപ്പുകൾ കാണാൻ കഴിയും.
നിയമലംഘനം കൺമുമ്പിൽ കണ്ടിട്ട് പോലും സാമ്പത്തികവും, രാഷ്ട്രീയസ്വാധീനവും, മൂലം നടപടിയെടുക്കാതെ ഇരിക്കുകയാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.