*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പൗരത്വ സംരക്ഷണ സമിതിയുടേയും അഞ്ചൽ മേഖലാ മഹല്ല് കമ്മറ്റിയുടേയും നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ ജനകീയ പ്രക്ഷോഭ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.ചടങ്ങ് ഏരൂർ ഷംസുദീൻ മദനി അൽ ഖാദിരി ഉദ്ഘാടനം ചെയ്തു.
ആയിരങ്ങളെ അണിനിരത്തി വൻ ജനകീയ പ്രക്ഷോഭ റാലിയാണ്പൗരത്വ സംരക്ഷണ സമിതിയുടേയും അഞ്ചൽ മേഖലാ മഹല്ല് കമ്മറ്റിയുടേയും നേതൃത്വത്തിൽ നടന്നത്. 
അഞ്ചൽ കൈതാടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി അഞ്ചൽ R0 ജംഗ്ഷൻ വഴി ചന്തമുക്കിൽ അവസാനിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം ഏരൂർ ഷംസുദീൻ മദനി അൽ ഖാദിരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും മറ്റും പേരിൽ മാറ്റി നിർത്താതെ ചേർത്തു നിർത്തുകയാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനും അനിവാര്യതയെന്ന് ഏരൂർ ഷംസുദ്ദീൻ മദനി അൽ ഖാദിരി പ്രസ്താവിച്ചു.
ഒരു യഥാർത്ഥ മുസൽമാന് മാതൃരാജ്യത്തിന്റെ ശത്രുവാകാൻ കഴിയില്ലെന്നും മാതൃരാജ്യത്തെ സ്നേഹിക്കാത്തവൻ ഇന്ത്യാക്കാരനല്ലെന്നും, രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബിൽ ഉപേക്ഷിക്കുവാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു .സംഘാടക സമിതി ചെയർമാൻ അഞ്ചൽ ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു.കശ്യവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനൻ, കെ.പിസി സി സെക്രട്ടറി സൈമൺ അലക്സ്‌ ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ,കബീർ ബാഖവി,
മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അൻസാറുദീൻ, വെൽഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി
സജീദ്‌ഖാലിദ്,ഫാദർ എബ്രഹാംജോസഫ്,അഞ്ചൽ സോമൻ, എം.എം. സാദിഖ്, സലീം മൂലയിൽ മുതലായവർ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.