ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ 6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി അഞ്ചൽ പോലീസിന്റെ പിടിയിൽ.


കൊല്ലം അഞ്ചലിൽ  6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി അഞ്ചൽ പോലീസിന്റെ പിടിയിൽ.
പാലോട് നന്ദിയോട് ഷീലഭവനിൽ  കറുപ്പായി ബിനു എന്നറിയപ്പെടുന്ന  ബിനുവാണ് അഞ്ചൽ  പോലീസിൻറെ പിടിയിലായത്.കേസിനാസ്പദമായ സംഭവം 2018 ലാണ്. കുട്ടിയുടെ അമ്മയുടെ സുഹൃത്തു പല പ്രാവശ്യം കുട്ടിയുടെ വീട്ടിലും, ഓട്ടോയിലും  വച്ച് കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു.
കുട്ടിയുടെ മാതാവ് കുട്ടിയുടെ പഠനത്തിനും മറ്റും വേണ്ടത്ര താല്പര്യം നൽകുന്നില്ല എന്ന് തോന്നിയ നാട്ടുകാർ  ചൈൽഡ് ലൈനിൽ അറീക്കുകയും കുട്ടിയെ ചൈൽഡ്‌ലൈൻ മുഖേന സർക്കാർശിശു ഷേമ സമിതിയിൽ   ആക്കുകയുമായിരുന്നു.
കുട്ടി ഇവിടെ താമസിച്ചു വരികെ, നടന്ന കൗണ്സിലിങ്ങിലാണ്   പീഡന വിവരം പുറത്തറിയുന്നത്.
ഇതിനെത്തുടർന്ന് ചൈൽഡ് ലൈൻ മുഖേന അഞ്ചൽ പോലീസിൽ കേസെടുക്കുകയായിരുന്നു 2018ൽ  രെജിസ്റ്റർ ചെയ്ത കേസിൽ
പലപ്രാവശ്യം പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയെങ്കിലുംബിനു  പോലീസിനെ വെട്ടിച്ചു കടക്കുകയായിരുന്നു.  കഴിഞ്ഞ നാല് മാസങ്ങൾക്കുമുമ്പ് കറുപ്പായി ബിനു താമസിച്ചു വന്നകിളിമാനൂർ   പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള   വീടു, പൊലീസ് വളഞ്ഞതു അറിഞ്ഞു പട്ടികളെ അഴിച്ചുവിട്ടു വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു.
തുടർന്ന് പ്രതിയെ പിടികൂടാൻ വേണ്ടി തയ്യാറാക്കിയ പ്രതേക  അന്വേഷണ സംഘം  രണ്ടു മാസങ്ങൾക്ക് ശേഷം  പ്രതിയെ  കണ്ണനെല്ലൂർ  പോലീസ് സ്റ്റേഷനിൽ മീയണ്ണൂർഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതി ബിനുവിനെതിരെ കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടെ നിരവധി കേസുകളിൾ നിലവിലുണ്ട്. പ്രതിക്കെതിരെ  പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.