*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കു അഞ്ചൽ പോലീസ് കൂട്ടു നിൽക്കുന്നതായ് പരാതി. മദ്യപിച്ചു വാഹനം ഓടിച്ച പോലീസുകാരനും, ഉന്നതനുമെതിരെ കേസില്ല. .

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കു അഞ്ചൽ പോലീസ് കൂട്ടു നിൽക്കുന്നതായ് പരാതി. മദ്യപിച്ചു വാഹനം ഓടിച്ച പോലീസുകാരനും, ഉന്നതനുമെതിരെ കേസെടുക്കാതെ പോലീസ്‌ സംരക്ഷിച്ചു.
കഴിഞ്ഞ ദിവസം അടൂർ എ.ആര്‍ ക്യാമ്പിലെ കൊട്ടുക്കൽ സ്വദേശിയായ പോലീസുകാരൻ അമിതമായി മദ്യപിച്ച ഓടിച്ചു വന്ന ഇരുചക്ര വാഹനം അഞ്ചല്‍ ടൗണിൽ അപകട ഭീഷണി ഉയർത്തുകയും പിന്നീട് വാഹനവും ആളെയും അഞ്ചൽ സർവീസ്  സഹകരണ ബാങ്കിന് സമീപത്തുള്ള തട്ടു കടയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ അയാൾ  പോലീസുകാരൻ ആന്നെന്നു അറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് വാഹനം വിട്ടുകൊടുത്തു.
എന്നാൽ വീണ്ടും അപകടകരമായ രീതിയിൽ വാഹനം  ഓടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനം റോഡിന്റെ ഒരു സൈഡിലേക്ക് മാറ്റി വെച്ചിട്ട് പോലീസ് താക്കോൽ വാങ്ങി പോവുകയായിരുന്നു. പിന്നീട് അഞ്ചൽ പോലീസ് പോലീസുകാരനെതീരെ യാതൊരു നടപടിയും എടുക്കാതെ  വാഹനത്തിന്റ താക്കോൽ നൽകുകയും ചെയ്തു.
തൊട്ടടുത്ത ദിവസം രാത്രി 7 മണിയോടു കൂടി അഞ്ചൽ മുക്കട ജംഗ്ഷനിൽ മദ്യപിച്ച് വാഹനം ഓടിച്ചു വന്ന കാർ മൂന്നോളം വാഹനങ്ങളിൽ ഇടിച്ചു.മൂന്നാമത്തെ വാഹനത്തിൽ സഞ്ചരിച്ചിരുന്നവർക്ക്‌ പരിക്കേൽക്കുകയും ചെയ്തു.
നാട്ടുകാർ അപകടമുണ്ടായത് പോലീസിൽ വിവരമറിയിച്ചെങ്കിലും അഞ്ചൽ പോലീസ് എത്താത്തതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. ഈ സമയം മദ്യപിച്ചു വാഹനം ഓടിച്ചു വന്നയാൾ രക്ഷപ്പെട്ടിരുന്നു.അപകടത്തെ തുടർന്ന് ഏറെ നേരം അഞ്ചൽ ടൗണിൽ ഗതാഗതം തടസ്സപെട്ടു. മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന ആളെ കസ്റ്റഡിയിലെടുക്കാതെയും മറ്റു നടപടികളോന്നും കൈകൊള്ളാതെയും അഞ്ചൽ പോലീസ് കുറ്റകൃത്യങ്ങൾക്ക് കുടപിടിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നും ആരോപണം ഉയർന്നിരിക്കുകയാണ്.
അഞ്ചൽ ടൗണിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നതും അങ്ങനെ അപകടങ്ങൾ ഉണ്ടാക്കുന്നവരെ  പോലീസ് സംരക്ഷിക്കുന്നതും പതിവു കാഴ്ചയാണ്

ജനപ്രതിനിധികളടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചൽ പോലീസിന്റെ ഈ ഗുരുതര വീഴ്ച്ചയെ കുറിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.