ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

ക്ഷീരകര്‍ഷക സംഗമവും സെമിനാറും ഡിസംബര്‍ എട്ടിന്
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും ആയൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമവും സെമിനാറും സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ടിന് രാവിലെ 9. 30 ന് ആയൂര്‍ ആരാധന ഓഡിറ്റോറിയത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
ആയൂര്‍ കളക്ടീവ് ഡയറി ഫാമിന്റെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനവും നാടന്‍പശു കിടാരി വിതരണവും തീറ്റപ്പുല്‍കൃഷിക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിക്കും. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള നാടന്‍ പശുകുട്ടികളെ വിതരണം ചെയ്യും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കുന്നുമുണ്ട്. 
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷയാകും.  കെ.എല്‍.ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ് സ്വാഗതം പറയും.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്,  വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, വാര്‍ഡ് മെമ്പര്‍ സുജ തോമസ്, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. സി. ബിനു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം. കെ പ്രസാദ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ആയൂര്‍ കളക്ടീവ് ഡയറി ഫാം പ്രസിഡന്റ് കുണ്ടൂര്‍. ജെ. പ്രഭാകരന്‍ പിള്ള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആയൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ് ജി. എസ.് അജയകുമാര്‍ നന്ദി പറയും.

ദുരിതാശ്വാസ നിധിയിലേക്ക് 39.50 ലക്ഷവും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും സഹായമെത്തി. 39,50,000 രൂപയാണ് ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നുമായി സമാഹരിച്ചത്. ഗ്രാമവികസന വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ കെ. അനു ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് ചെക്ക് കൈമാറി.
കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ജോര്‍ജ് അലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ഉദ്ഘാടനം ഡിസംബര്‍ 4 ന്
ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലെ നവീകരിച്ച പ്രവര്‍ത്തന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 4) രാവിലെ 11ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.
ജില്ലയില്‍ ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്കുള്ള ദുരന്തനിവാരണ പരിശീലന പരിപാടി വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവാണ് ഉദ്ഘാടനം ചെയ്യുക.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മേയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, റവന്യൂ - ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ മുഖ്യാതിഥികളാകും.
ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ പോലീസ് മേധാവികളായ പി.കെ. മധു, ഹരിശങ്കര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്,  ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭിന്നശേഷി ദിനാചരണം 2019 ഇന്ന് (ഡിസംബര്‍ 3)
ലോക ഭിന്നശേഷി ദിനാചരണം ഇന്ന് (ഡിസംബര്‍ 3) നടക്കും.  രാവിലെ 8.30ന് തേവള്ളി രാമവര്‍മ്മ ക്ലബ്ബില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പാതാക ഉയര്‍ത്തും. എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയാകും.  ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.എസ്. രമാദേവി, ശ്രീലേഖ വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.സി. ബിനു, കെ. ശോഭന, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ്. ഷൈലജ, ജില്ലാ സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപാന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് സി. രാധാമണി നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍ അധ്യക്ഷനാകും. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആശാ ശശിധരന്‍, വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍. രവീന്ദ്രന്‍, സരോജിനി ബാബു, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എസ്. ഗീതാകുമാരി, സുജ, ശൂരനാട് രവി, ശ്രീലാല്‍ തുടങ്ങിവര്‍ പങ്കെടുക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം ഡിസംബര്‍ അഞ്ചിന്
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ മില്‍ക്ക് ആന്റ് മില്‍ക്ക് പ്രോഡക്ട്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് നടക്കും.
ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡയറി ടെക്‌നോളജിയില്‍ മൂന്നു വര്‍ഷ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡയറി ടെക്‌നോളജിയില്‍ ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.

സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം
1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭട•ാരായ ഉദേ്യാഗാര്‍ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2020 ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2792987 നമ്പരില്‍ ലഭിക്കും.

ദര്‍ഘാസ് ക്ഷണിച്ചു
ആയൂര്‍ തോട്ടതറ ഹാച്ചറിയില്‍ 10000 കശുമാവിന്‍ ഗ്രാഫ്റ്റ് തൈകള്‍ ഉത്പാദിപ്പിച്ച് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 14ന് രാവിലെ 10 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2227485 നമ്പരില്‍ ലഭിക്കും.
കുരിയോട്ടുമല ഗവണ്‍മെന്റ് ഹൈ ടെക് ഡയറി ഫാമില്‍ ഉരുക്കള്‍ക്ക് ആവശ്യമായ ന്യൂട്രിയന്റ് സപ്ലിമെന്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 14ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2227485 നമ്പരില്‍ ലഭിക്കും.

സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം
1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെ രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ
ട്രേഷന്‍ പുതുക്കുന്നതിന് 2020 ജനുവരി 31 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/98 മുതല്‍ 8/19 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.
1999 ജനുവരി ഒന്നു മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു മുഖേനയോ നേരിട്ടോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും യഥാസമയം (90 ദിവസത്തിനുള്ളില്‍) രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. www.employment.kerala.gov.in  ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജിലുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖാന്തിരം ഓണ്‍ലൈന്‍/സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഉദേ്യാഗാര്‍ഥികള്‍ക്ക് നേരിട്ട് പ്രതേ്യക പുതുക്കല്‍ നടത്താം.

പാരാ ലീഗല്‍ വോളന്റിയര്‍ തിരഞ്ഞെടുപ്പ്
സാമൂഹ്യ സേവന തത്പരരായ പത്താം ക്ലാസ് ജയിച്ച 18നും 65നും ഇടയില്‍ പ്രായമുള്ളവരെ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാ ലീഗല്‍ വാളന്റിയര്‍മാരായി സേവനം അനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സ്വന്തമായി തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 10 നകം ചെയര്‍മാന്‍(ജില്ലാ ജഡ്ജ്), ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 18നും 19നും നടക്കും. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04742791399.

പരിശോധന ശക്തമാക്കി
സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജിയും സംയുക്തമായി കൊട്ടിയത്തെ പച്ചക്കറി കടകളില്‍ പരിശോധന നടത്തി. റിലയന്‍സ് ഷോപ്പില്‍ ചെറിയ ഉള്ളി 159 രൂപയ്ക്കും സവാള 104 നും വില്‍ക്കുന്നത് യഥാക്രമം 120, 100 രൂപയായും പുനക്രമീകരിച്ചു. സ്ഥാപനത്തിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എ. ഹുസൈന്‍, ആര്‍. അനിയന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ്‌കുമാര്‍, ഇന്‍സ്‌പെക്ടറിംഗ് അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍നായര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കരുതെന്നും പരിശോധന വരുംദിവസങ്ങളില്‍ തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇ-ടെണ്ടര്‍ ക്ഷണിച്ചു

മുഖത്തല ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍  etenders.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസുവരെ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ) 2019-20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഡിസംബര്‍ 24 വരെ നീട്ടി.

താത്പര്യപത്രം ക്ഷണിച്ചു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍      തടയുന്നതിനായുള്ള നിയമം സംബന്ധിച്ച് സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ മേഖല തുടങ്ങിയ തൊഴിലിടങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നതിന് ഒരു വനിതാ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിനായി എന്‍.ജി.ഒ കളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9446282069.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.