ഉദ്ഘാടനം മാറ്റിവച്ചു
ഇന്ന് (ഡിസംബര്‍ 12) നടത്താനിരുന്ന സിവില്‍ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.
വാഹന ലേലം
അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് സ്റ്റേറ്റ് ടാക്സ്(ഇന്റലിജന്‍സ്), സ്റ്റേറ്റ് ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ് ഓഫീസിലെ ബൊലേറോ വാഹനം ഡിസംബര്‍ 17ന് രാവിലെ 11 ന് ആശ്രാമം ബാപ്പൂജി നഗറിലുള്ള ഓഫീസില്‍ ലേലം ചെയ്യും. വിശദ വിവരങ്ങള്‍ 0474-2761699, 8547950395 നമ്പരില്‍ ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മധുര, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് ജനുവരി 10, 11 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന പഠനവിനോദയാത്രയില് 183 കുട്ടികളെയും 18 അധ്യാപകരെയും പങ്കെടുപ്പിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് വാഹന ഉടമകള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 6282026874, 0475-2319100 എന്നീ നമ്പരുകളില്‍ ലഭിക്കും.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷിക്കാം
മുഖത്തല ഐ സി ഡി എസ് പ്രോജക്ടിലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ അഞ്ച് അങ്കണവാടി ഹെല്‍പ്പറുടെയും മയ്യനാട് ഗ്രാമപഞ്ചായത്തിലെ രണ്ട് അങ്കണവാടി വര്‍ക്കറുടെയും സ്ഥിരം ഒഴിവിലേക്കും ഭാവിയില്‍ ഉണ്ടാകാവുന്ന നിയമനവുമായി ബന്ധപ്പെട്ട സെലക്ഷന് ലിസ്റ്റ് രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28. 2014 ല്‍ അപേക്ഷ സമര്പ്പിച്ചിട്ടുളളവരെയും പരിഗണിക്കുന്നതിനാല്‍ അവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ മുഖത്തല ഐ സി ഡി എസ് ഓഫീസിലും 0474-2504411, 8281999106 നമ്പരിലും ലഭിക്കും.
ജവഹര്‍ നവോദയ വിദ്യാലയം; ഒന്‍പതാം ക്ലാസ് പ്രവേശനം
കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസില്‍ ഒഴിവുവരുന്ന സീറ്റുകളിലെ പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ നീട്ടി. അപേക്ഷയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാം ഘട്ടം ഡിസംബര്‍ 15 നകം പൂര്‍ത്തിയാക്കാം. പുതുതായി അപേക്ഷിക്കാനുള്ള അവസരമില്ല. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.nvsadmissionclassnine.in വെബ്സൈറ്റ് സന്ദര്‍ശിക്കണം. വിശദ വിവരങ്ങള്‍ 0474-2964390 നമ്പരില്‍ ലഭിക്കും.
ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ ഇന്ന് (ഡിസംബര്‍ 12)
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ അനുയാത്ര ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം നല്കി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളും ഇന്ന് (ഡിസംബര്‍ 12) രാവിലെ 10.30 ന് ഭിന്നശേഷി സൗഹൃദ പ്രതിജ്ഞ എടുക്കും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 17ന്
ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 582/17, 584/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബര്‍ 17ന് രാവിലെ 5.30 മുതല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ