ജില്ലാതല കലാ-കായിക മത്സരങ്ങള്‍ ജനുവരി നാലിനും അഞ്ചിനും
സ്കോള്‍ കേരള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല കലാ-കായിക മത്സരങ്ങള്‍ ജനുവരി നാല്, അഞ്ച് തീയതികളില്‍ തേവള്ളി ഗവണ്മെന്റ് മോഡല്‍ ബോയ്സ് എച്ച് എസ് എസില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 18 നകം ജില്ലാ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്ട്രേഷന് ഫോം www.scolekerala.org വെബ്സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2798982, 9447696709 നമ്പരുകളില്‍ ലഭിക്കും.
ബീച്ച് ഗെയിംഗ് ഡിസംബര്‍ 21 മുതല്‍
കായിക യുവജനക്ഷേമ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ഫിഷറീസ് വകുപ്പ്, വ്യാപാര-വ്യവസായ സമൂഹം എന്നിവരുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21 മുതല്‍ ബീച്ച് ഗെയിംസ്, കൊല്ലം കാര്‍ണിവല്‍ 2019, വ്യാപാരോത്സവം ട്വന്റി-20 എന്നിവ സംഘടിപ്പിക്കും. 400 സ്ക്വയര്‍ ഫീറ്റില്‍ തയ്യാറാക്കിയ ഫുഡ് കോര്‍ട്ട്, ഐസ്ക്രീം മാള്‍, കരിമ്പ് ജ്യൂസ് സ്റ്റാള്‍ തുടങ്ങി 50 ഓളം സ്റ്റാളുകളാണ് സജ്ജമാക്കുന്നത്.
ഗെയിംസിന് മുന്നോടിയായി ഡിസംബര്‍ 15 ന് വൈകിട്ട് മൂന്നിന് കൊല്ലം ബീച്ചില്‍ മാസ് ബീച്ച് ക്ലീനിംഗ് നടത്തും. മുന്‍ എം പി പി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 16 ന് വൈകിട്ട് അഞ്ചിന് 'എല്ലാവര്ക്കും സ്പോര്‍ട്സ് എല്ലാവര്ക്കും ആരോഗ്യം' വിഷയത്തെ ആസ്പദമാക്കി ബീച്ചില്‍ സംഘടിപ്പിക്കുന്ന ചിത്രരചന പ്രശസ്ത ചിത്രകാരന് പുണിച്ചിത്തായ് ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 17 ന് വൈകിട്ട് അഞ്ചിന് എം മുകേഷ് എം എല്‍ എയുടെ ടീമും കൊല്ലം പ്രസ് ക്ലബ്ബ് ടീമും തമ്മിലുള്ള കബഡി പ്രദര്‍ശന മത്സരം നടക്കും. ഡിസംബര്‍ 18 ന് ജില്ലാ കലക്ടറുടെ ടീമും കൊല്ലം ബിഷപ്പിന്റെ ടീമും തമ്മിലുള്ള വോളിബോള്‍ പ്രദര്‍ശന മത്സരവും അരങ്ങേറും.
ഡിസംബര്‍ 19 ന് വൈകിട്ട് നാലിന് സ്പോര്‍ട്സ് ഫോര്‍ യൂണിറ്റി എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മത്സ്യതൊഴിലാളികള്‍, കലാസാംസ്കാരിക പ്രവര്‍ത്തകര്‍, ചിത്രകാരന്മാര്, പോലീസ്, സേഫ് കൊല്ലം വോളന്റീയേഴ്സ്, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകര്‍, വിവിധ യുവജന, സര്‍വ്വീസ് സംഘടനപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ബീച്ച് റണ്‍ നടക്കും.
കാര്‍ണിവലിനോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ 31 വരെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി വിവിധ കലാപരിപാടികള്‍ നടക്കും.
ഡിസംബര്‍ 20 ന് രാവിലെ 10 ന് സ്വാഗതസംഘം ഓഫീസില്‍ കോളേജ് കുട്ടികള്‍ക്ക് സ്പോര്‍ട്സ് ക്വിസ് മത്സരം സംഘടിപ്പിക്കും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമോന്റോയും നല്‍കും.
ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം ബീച്ചില്‍ വിവിധ സ്കൂളുകളില്‍ നിന്നുളള ബാന്റ് ട്രൂപ്പുകളെ പങ്കെടുപ്പിച്ച് ബാന്റ് മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമോന്റോയും നല്‍കും.
ഡിസംബര്‍ 22 ന് സിനിമാറ്റിക് ഡാന്‍സ് മത്സരം നടക്കും. 20 ന് വൈകിട്ട് അഞ്ചുവരെ 1000 രൂപ ഫീസടച്ച് സ്വാഗതസംഘം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെമോന്റോയും നല്‍കും.
ഡിസംബര്‍ 23 ന് വൈകിട്ട് ആറിന് ക്രിസ്മസ് കരോള്‍ മത്സരം ബീച്ചില്‍ സംഘടിപ്പിക്കും. ഏഴു പേര് അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് പങ്കെടുക്കാം. അന്നേ ദിവസം വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 20,000, 15,000, 10,000 രൂപ ക്രമത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കും.
കാര്‍ണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സിബിഷന് സ്റ്റാളുകളുടെ പരസ്യ ലേലം ഡിസംബര്‍ 14 ന് രാവിലെ 11 ന് ബീച്ച് ഗെയിംസ് സ്വാഗത സംഘം ഓഫീസില്‍ നടക്കും.
കണ്‍സിലിയേഷന്‍ ഓഫീസര്‍; അഭിമുഖം മാറ്റിവച്ചു
കൊല്ലം സബ് കലക്ടറുടെ ഓഫീസില്‍ ഡിസംബര്‍ 18ന് നടത്താനിരുന്ന കണ്‍സിലിയേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.
പരിശീലനം 17ന്
ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി അഭയകേന്ദ്ര പരിപാലന കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലനം ഡിസംബര്‍ 17ന് രാവിലെ 10 മുതല്‍ തഴവ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.
ജില്ലാ പഞ്ചായത്ത് യോഗം 17ന്
ജില്ലാ പഞ്ചായത്തിന്റെ സാധാരണ യോഗം ഡിസംബര്‍ 17ന് രാവിലെ 10.30 മുതല്‍ പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ നടക്കും.
തൊഴിലധിഷ്ഠിത കോഴ്സ്
കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലെ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് എന്നിവയാണ് കോഴ്സുകള്‍.
വിശദവിവരങ്ങള്‍ 0474-2746727, 9567422755 എന്നീ നമ്പരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അര്‍ച്ചന-ആരാധന ജംഗ്ഷന്, കൊല്ലം-01 വിലാസത്തിലും ലഭിക്കും.
ഐ എച്ച് ആര് ഡി; കമ്പ്യൂട്ടര്‍ കോഴ്സ്
ഐ എച്ച് ആര് ഡി യുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍(യോഗ്യത-എസ് എസ് എല്‍ സി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(എസ് എസ് എല്‍ സി), പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(അംഗീകൃത സര്‍വകലാശാല ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പ്ലസ് ടൂ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് സി/എസ് ടി/ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. അപേക്ഷാ ഫോമും നിബന്ധനകളും ഡിസംബര്‍ 31 വരെ ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററിലും 0474-2580462 നമ്പരിലും ലഭിക്കും.
വോട്ടര്‍ പട്ടിക പുതുക്കല്‍
2020 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് നിയമസഭ-ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 16 ന് നിലവിലുള്ള വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വോട്ടര്‍പട്ടികയില്‍ അനര്‍ഹമായി ഉള്‍പ്പെട്ടിട്ടുള്ളവരെ സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഡിസംബര്‍ 16 മുതല്‍ 2020 ജനുവരി 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇലക്ട്രറല്‍ റോള്‍ ഒബ്സര്‍വറായി ഫുഡ് ആന്റ് സിവില്‍ സപ്ലൈസ്, ഗവണ്മെന്റ് സെക്രട്ടറി മിനി ആന്റണിയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചു. ഇലക്ട്രറല്‍ റോള്‍ ഒബ്സര്‍വറുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍: 9188527301.
ജില്ലാ വികസന സമിതി യോഗം 30ന്
ഡിസംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 30 ന് രാവിലെ 11 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സ്
ചന്ദനത്തോപ്പ് ഗവണ്മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/വി എച്ച് എസ് ഇ/പ്ലസ് ടൂ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പുതിയ ബാച്ച് ഇന്ന് (ഡിസംബര്‍ 14) മുതല്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ 9895399751 നമ്പരില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ