*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

നെടുവത്തൂര്‍  ആയൂര്‍വേദ ആശുപത്രി  പുതിയ ബ്ലോക്കിലേക്ക്;ഉദ്ഘാടനം 24 ന്
നെടുവത്തൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക് പൂര്‍ത്തിയായി. ഡിസംബര്‍ 24 ന് ഫിഷറീസ്  വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കും.  ഭാരതീയ ചികിത്സാ വകുപ്പിന്റെ വികസന ഫണ്ടിലെ  35 ലക്ഷം രൂപയാണ് നിര്‍മാണത്തിന് വിനിയോഗിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നതെന്ന് പി. അയിഷാ പോറ്റി എം.എല്‍.എ പറഞ്ഞു. 1800 ചതുരശ്ര അടിയിലാണ് കെട്ടിടം. ഓഫീസ്, പരിശോധന മുറി, ഫാര്‍മസി, സ്റ്റോര്‍ റൂം എന്നിവയുണ്ട്.   മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. പേ വാര്‍ഡ് ഉള്‍പ്പടെ 10 പേര്‍ക്കുള്ള കിടത്തി ചികിത്സാ സൗകര്യവുമുണ്ട്.

വിഷാദ രോഗവിമുക്തി പദ്ധതിയായ 'ഹര്‍ഷം' കാര്യക്ഷമമായി ഇവിടെ നടപ്പിലാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനകരമാണിത്. കുട്ടികളിലെ അമിത വികൃതി, പരീക്ഷാ ഭയം, പഠന പിന്നാക്കാവസ്ഥ, സംസാര വൈകല്യം, അപസ്മാരം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്കുള്ള ചികിത്സയാണ് പദ്ധതി  വഴി ലഭിക്കുന്നത്.
സ്ത്രീകള്‍ക്കായി 'പ്രസൂതി തന്ത്രം' പദ്ധതിയും ഇവിടെയുണ്ട്. പ്രസവ പരിചരണ ചികിത്സ, അമ്മയ്ക്കും കുഞ്ഞിനുമുള്ള മരുന്നുകള്‍ എന്നിവയും ലഭ്യമാക്കുന്നു. എല്ലാ വ്യാഴാഴ്ചകളിലും 'കുമാര ഭൃത്യം' ശിശുരോഗ വിഭാഗം ഒ.പിയും പ്രവര്‍ത്തിക്കുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വൈ.എം. ഷീജ പറഞ്ഞു.

സംസ്ഥാനതല കേരളോത്സവം; യോഗം 18ന്
ജില്ലാതല കേരളോത്സവത്തില്‍ ആര്‍ട്ട്‌സ്, സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ ഒന്നാംസ്ഥാനം ലഭിച്ച് സംസ്ഥാനതല കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട മത്സാര്‍ത്ഥികളുടെ യോഗം ഡിസംബര്‍ 18 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ കൂടും.  മത്സാര്‍ത്ഥികള്‍ ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയുമായി എത്തണം.

ഗതാഗത നിയന്ത്രണം
പാലത്തറ ഡിവിഷനിലെ അയത്തില്‍ തോടിന് കുറുകെയുള്ള കലുങ്ക് പൊളിച്ചു പണിയുന്നതിനാല്‍ ഇതുവഴി ഡിസംബര്‍ 18 മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കമ്പ്യൂട്ടര്‍ കോഴ്‌സ്
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് (യോഗ്യത - പ്ലസ് ടൂ), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് (എസ് എസ് എല്‍ സി), നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ലിനക്‌സ് (എസ് എസ് എല്‍ സി), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് (എസ് എസ് എല്‍ സി) കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം.   
വിശദവിവരങ്ങള്‍ 0474-2731061 ഫോണ്‍ നമ്പരിലും  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും.

ഐ എച്ച് ആര്‍ ഡി; കമ്പ്യൂട്ടര്‍ കോഴ്‌സ്
ഐ.എച്ച്.ആര്‍.ഡി യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡേറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30. എസ് സി/എസ് റ്റി/ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ 0476-2623597, 9447438889 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഇ-ലേലം ഡിസംബര്‍ 31 ന്
അവകാശികള്‍ ഇല്ലാത്ത 389 വാഹനങ്ങള്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഡിസംബര്‍ 31 ന് രാവിലെ 11 മുതല്‍ 3.30 വരെ ഇ-ലേലം നടത്തും. വെബ്‌സൈറ്റ്: www.mstcecommerce.com  വിശദ വിവരങ്ങള്‍ 0474-2764422 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.