*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍


തപാല്‍ അദാലത്ത് 27ന്
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27ന് രാവിലെ 11 ന് തപാല്‍ അദാലത്ത് തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന്‍ തലത്തിലോ മുമ്പ് സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കൂ. പരാതികള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കൊല്ലം ഡിവിഷന്‍, കൊല്ലം-691001 വിലാസത്തില്‍ അയക്കണം. ഡിസംബര്‍ 26 നകം ലഭിക്കുന്ന പരാതികള്‍ മാത്രമേ പരിഗണിക്കൂ.
-----------------------------------------------------------------------------------------------------------------------------
കൂടുകളില്‍ മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു
കേരള മത്സ്യ സമുദ്രപഠന സര്‍വകലാശാല (കുഫോസ്) മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കൂടുകളിലെ മത്സൃകൃഷി പദ്ധതിയിലേക്ക് കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഗ്രൂപ്പില്‍ മൂന്നു അംഗങ്ങള്‍ ഉണ്ടായിരിക്കണം. മുമ്പ് കൂടുമത്സ്യ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും ജലാശയത്തിന് സമീപം  താമസിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്.
കുഫോസില്‍ നിന്നും ഓരോ ഗ്രൂപ്പിലും മൂന്നു കൂടുകള്‍ സൗജന്യമായി നല്‍കും. മത്സ്യകൃഷി പരിപാലനം, സംരക്ഷണം എന്നിവ ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ നടത്തണം. കുഫോസുമായി കരാറിലും ഏര്‍പ്പടണം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയില്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മുന്‍പരിചയം എന്നിവ രേഖപ്പെടുത്തണം. അപേക്ഷ ഡിസംബര്‍ 28 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 8138849692 നമ്പരില്‍ ലഭിക്കും.
-----------------------------------------------------------------------------------------------------------------------------
ടെണ്ടര്‍ ക്ഷണിച്ചു
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 30ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.
-----------------------------------------------------------------------------------------------------------------------------
ടെക്‌നോളജി മാനേജ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ എഞ്ചിനീയറിംഗ്/ലൈറ്റ് എഞ്ചിനീയറിംഗ് മേഖലയില്‍ 20 ദിവസത്തെ ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നു. ജനറല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതോടൊപ്പം ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തുന്ന ആറു ദിവസത്തെ സംരംഭകത്വ മാനേജ്‌മെന്റ് ട്രെയിനിംഗും ഉണ്ടായിരിക്കും.
18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ ടി ഐ/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ 0474-2748395, 9446314448 നമ്പരുകളില്‍ ലഭിക്കും.
-----------------------------------------------------------------------------------------------------------------------------
ജില്ലാ വികസന സമിതി യോഗം 30ന്

ഡിസംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 11 മുതല്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.