*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
കൊല്ലം അര്‍ബര്‍-1 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലെ 189 അങ്കണവാടികളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിരം നിയമനം നടത്തുന്ന സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് 18 നും 46 നും ഇടയില്‍ പ്രായമുള്ള കൊല്ലം അര്‍ബന്‍-1 ഐ സി ഡി എസ് പരിധിയില്‍ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി ജയിച്ചിരിക്കണം. എസ് എസ് എല്‍ സി ജയിച്ചവരെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് പരിഗണിക്കില്ല. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവും വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ താത്കാലിക സേവനം അനുഷ്ഠിച്ചവര്‍ക്ക് സേവന ദൈര്‍ഘ്യം അനുസരിച്ച് പരമാവധി മൂന്നു വര്‍ഷം വരെ ഇളവും ലഭിക്കും. അപേക്ഷ ജനുവരി 15 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് കൊല്ലം അര്‍ബന്‍-1, സ്റ്റേഡിയം കോംപ്ലക്‌സ്, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2767369 നമ്പരിലും ലഭിക്കും.

സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മോഡല്‍ പോളിടെക്‌നിക് വോളന്റിയര്‍മാര്‍
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഉപയോഗ യോഗ്യമല്ലാതിരുന്ന സാധന സാമഗ്രികള്‍ നവീകരിച്ചു നല്‍കി കരുനാഗപ്പള്ളി മോഡല്‍ പോളീടെക്‌നിക് കോളേജിലെ എന്‍ എസ് എസ്  വോളന്റിയര്‍മാര്‍. എന്‍ എസ് എസ്  പ്രോഗ്രാം ഓഫീസറായ വി സ്വപ്ന, ശ്യാംപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം എന്‍ എസ് എസ്  വോളന്റിയര്‍മാരും സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ സംഗീത് മുരളി, രാജേഷ് എന്നിവരും ചേര്‍ന്നാണ് താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പ്രവര്‍ത്തന സജ്ജമാക്കിയത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ ബി സി പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത ഒ ബി സി പ്രീ മെട്രിക് വിദ്യാര്‍ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം - മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം-682030. ഫോണ്‍: 0484-2429130.

തൊഴിലധിഷ്ഠിത കോഴ്‌സ്
ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഐ എം സി യുടെ നേതൃത്വത്തില്‍ നടത്തുന്ന ഫോര്‍ വീലര്‍ മെയിന്റനന്‍സ് വിത്ത് ഡെന്റിംഗ് ആന്റ് പെയിന്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എസ് എസ് എല്‍ സി. അപേക്ഷ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2594579, 9847946814, 9995621946 എന്നീ നമ്പരുകളിലും ലഭിക്കും.

നിധി ആപ്‌കെ നികട് ജനുവരി 10ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കൊല്ലം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടി നിധി ആപ്‌കെ നികട് ജനുവരി 10 ന് ചിന്നക്കട പരമേശ്വര്‍ നഗര്‍, പൊന്നമ്മ ചേംബേഴ്‌സിലെ  പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ നടക്കും. തൊഴിലാളികള്‍ക്ക് രാവിലെ 10.30 മുതലും തൊഴില്‍ ഉടമകള്‍ക്കും യൂണിയന്‍ പ്രതിനിധികള്‍ക്കും ഉച്ചയ്ക്ക് 12 മുതലും പങ്കെടുക്കാം. അപേക്ഷ ഡിസംബര്‍ 31 നകം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, റീജിയണല്‍ ഓഫീസ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, പൊന്നമ്മ ചേംബേഴ്‌സ്, പരമേശ്വര്‍ നഗര്‍, ചിന്നക്കട, കൊല്ലം - 691001 വിലാസത്തില്‍ സമര്‍പ്പിക്കണം.

തപാല്‍ അദാലത്ത് ഇന്ന് (ഡിസംബര്‍ 27)
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ളതപാല്‍ അദാലത്ത് ഇന്ന് (ഡിസംബര്‍ 27) രാവിലെ 11 ന് തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന്‍ തലത്തിലോ മുമ്പ് സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കൂ.

ടെണ്ടര്‍ ക്ഷണിച്ചു
അഞ്ചല്‍ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 121 അങ്കണവാടികളില്‍ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിന് പ്രതേ്യകം ടെണ്ടര്‍ ക്ഷണിച്ചു. കണ്ടിജന്‍സി സാധനങ്ങളുടെ ടെണ്ടര്‍ ജനുവരി 10ന് രാവിലെ 11.30 വരെയും പഠനോപകരണങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും ടെണ്ടര്‍ ജനുവരി 10ന് ഉച്ചകഴിഞ്ഞ് 2.30 വരെയും സ്വീകരിക്കും. വിശദ വിവരങ്ങള്‍ 0475-2270716 നമ്പരില്‍ ലഭിക്കും.
നീണ്ടകര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ 31 മരങ്ങള്‍ മുറിച്ച് മാറ്റിക്കൊണ്ട് പോകുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 13 ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0476-2680227 നമ്പരില്‍ ലഭിക്കും.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 30ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.

ക്ഷീരോല്‍പ്പന്ന നിര്‍മാണ പരിശീലനം

ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ജനുവരി മൂന്നു മുതല്‍ 15 വരെ വിവിധ ക്ഷീരോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക്. 0476-2698550 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ജനുവരി മൂന്നിന് രാവിലെ 10ന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം.

കത്തെഴുത്ത് മത്സരം ജനുവരി ഒന്നിന്
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 'രാജ്യത്തെ ഓരോ പൗരനും സമ്മിതദാനാവകാശം രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കും.
ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെ സ്‌കൂള്‍തലത്തില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ ജില്ലാതല കത്തെഴുത്ത് മത്സരം ജനുവരി ഒന്നിന് രാവിലെ 11 മുതല്‍ 11.30 വരെ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരം ജനുവരി 20 ന് രാവിലെ 11 മുതല്‍ 11.30 വരെ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജനുവരി 25 ന് നടത്തുന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കും.

അഭിമുഖം ഡിസംബര്‍ 30 ന്

തേവള്ളി മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബോട്ടണി സീനിയര്‍ അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 30 ന് രാവിലെ 11 ന് നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.

ഗതാഗത നിയന്ത്രണം
കുണ്ടറ - ചിറ്റുമല - ഇടിയക്കടവ് - കാരൂത്രക്കടവ് - മണ്‍ട്രോതുരുത്ത് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മുളവന പൊട്ടിമുക്ക് മുതല്‍ രണ്ടുറോഡ് വരെ ഇന്നു (ഡിസംബര്‍ 27) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അനധികൃത നിര്‍മാണങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു;ആക്ഷേപങ്ങള്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം
തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് നടത്തിയ അനധികൃത നിര്‍മാണങ്ങളുടെ ലിസ്റ്റ് സീഹഹമാ.ിശര.ശി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ടി•േലുള്ള ആക്ഷേപങ്ങളും/നിര്‍ദേശങ്ങളും/അഭിപ്രായങ്ങളും രറരസീഹഹമാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ജില്ലാ ടൗണ്‍ പ്ലാനര്‍, മുനിസിപ്പല്‍ കെട്ടിടം, രണ്ടാം നില, ചിന്നക്കട, കൊല്ലം വിലാസത്തിലോ ഡിസംബര്‍ 31 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ദേശീയപാതയിലെ കൈയ്യേറ്റങ്ങള്‍ നീക്കംചെയ്യും

ദേശീയപാത 66 ല്‍ ഓച്ചിറ മുതല്‍ കടമ്പാട്ട്‌കോണം വരെയുള്ള പാതയുടെ വശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ മുന്‍ അറിയിപ്പുകള്‍ പ്രകാരം സ്വമേധയാ നീക്കം ചെയ്തിട്ടില്ലാത്തവ ഇന്ന് (ഡിസംബര്‍ 27) മുതല്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഷീറ്റ് ഇറക്കുകള്‍, പരസ്യ ബോര്‍ഡുകള്‍, നടപ്പാത കൈയ്യേറ്റം, കടയിറക്ക് തുടങ്ങിയ എല്ലാ കൈയ്യേറ്റങ്ങളും നീക്കം ചെയ്ത് ദേശീയപാത നിര്‍ണയം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിലേക്ക് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത നടപടിയാണ് നിര്‍ദേശിച്ചിട്ടുള്ളത്.
കൈയ്യേറ്റങ്ങള്‍  നീക്കം ചെയ്ത് ഫൈന്‍ ഉള്‍പ്പെടുയുള്ള ചെലവ് കൈയ്യേറ്റക്കാരില്‍ നിന്നും ഈടാക്കും. നടപടി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ഔദേ്യാഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നത് സംബന്ധിച്ച വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.