ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

സായുധസേനാ പതാകദിനാചരണം ഡിസംബര്‍ ഏഴിന്
ജില്ലയിലെ സായുധസേനാ പതാകദിനാഘോഷങ്ങള്‍ ഡിസംബര്‍ ഏഴിന് നടക്കും. രാവിലെ 11ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍.സി.സി കേഡറ്റുകളില്‍ നിന്നും സായുധ സേനാ പതാക സ്വീകരിച്ച് നിധിസമാഹരണോദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം. ഉഫൈസുദ്ദീന്‍, കമാന്റിംഗ് ഓഫീസര്‍ കേണല്‍ എം.എല്‍. ശര്‍മ്മ, ജില്ലാ സൈനികബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്. കേണല്‍ പി.വിശ്വനാഥന്‍(റിട്ട), കേരള എക്‌സ് സര്‍വീസസ് ലീഗ് സ്റ്റേറ്റ് ട്രഷര്‍ പി. സതീശ് ചന്ദ്രന്‍, പൂര്‍വ സൈനിക് സേവാ പരിഷത്ത് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മധു വട്ടവിള, എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് വര്‍ഗീസ്, ജില്ലാ സൈനിക ബോര്‍ഡ് അംഗം ദേവരാജന്‍, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം. ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഏകദിന ശില്പശാല ഇന്ന്
ജില്ലയില്‍ ആന എഴുന്നിള്ളിപ്പുള്ള ക്ഷേത്രങ്ങളിലെ ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, ആന ഉടമകള്‍, ആന പാപ്പാന്‍മാര്‍ എന്നിവര്‍ക്കായുള്ള ഏകദിന ശില്പശാല ഇന്ന് (ഡിസംബര്‍ 4) രാവിലെ ഒന്‍പത് മുതല്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ ചിന്നക്കട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും 0474-2748976, 9447979132 നമ്പരിലും ലഭിക്കും.

പാസ് ബുക്ക് പകര്‍പ്പ്  ഹാജരാക്കണം

പരവൂര്‍ നഗരസഭയില്‍ നിന്നും തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് ഹാജരാക്കിയിട്ടില്ലാത്തവര്‍ ഡിസംബര്‍ 31 നകം നഗരസഭാ ഓഫീസില്‍ ഹാജരാക്കണം.

അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ഉദ്ഘാടനം ഡിസംബര്‍ 4ന്
ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലെ നവീകരിച്ച പ്രവര്‍ത്തന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 4) രാവിലെ 11ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.
ജില്ലയില്‍ ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്കുള്ള ദുരന്തനിവാരണ പരിശീലന പരിപാടി വനം വകുപ്പ് മന്ത്രി  കെ രാജുവാണ് ഉദ്ഘാടനം ചെയ്യുക.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. മേയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, റവന്യൂ - ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു എന്നിവര്‍ മുഖ്യാതിഥികളാകും.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ പോലീസ് മേധാവികളായ പികെ മധു, ഹരിശങ്കര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ ശേഖര്‍ എല്‍ കുര്യാക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്,  ജില്ലാ ഫയര്‍ ഓഫീസര്‍ കെ ഹരികുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി ആര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ബീച്ച് ഫെസ്റ്റും കാര്‍ണിവലും ഫുഡ്‌ഫെസ്റ്റും 21 മുതല്‍
ബീച്ച് ഫെസ്റ്റും കാര്‍ണിവലും ഫുഡ് ഫെസ്റ്റുമായി നഗരം ഉറങ്ങാത്ത ആഘോഷങ്ങള്‍ ഒരുങ്ങുന്നു.  കൊല്ലം വ്യാപാരോത്സവം 2020 എന്ന പേരില്‍ ആരംഭിക്കുന്ന ഫെസ്റ്റിവലിനാണ് ഡിസംബര്‍ 21 മുതല്‍ ജനുവരി 31 ദേശിങ്ങനാട് സാക്ഷിയാവുക. രാത്രി 12 വരെയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ഫെസ്റ്റിവല്‍ ഒരുക്കുന്നുണ്ട്. 25 പവന്‍ സ്വര്‍ണമാണ് ഒന്നാം സമ്മാനം. 10, 5 പവന്‍ വീതം രണ്ടും മൂന്നും സമ്മാനങ്ങളും ഉണ്ട്. ഇതിന് പുറമേ പ്രതിവാര നറുക്കെടുപ്പും നടക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി നഗരവും വ്യാപാര സ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാല്‍ മോടിയാക്കും. ബീച്ചിലും മറ്റുമായി പ്രത്യേക വ്യാപാര സ്റ്റളുകളും ഫുഡ് കോര്‍ട്ടുകളും ഒരുക്കും. കേക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും. എല്ലാ സന്ധ്യകളിലും കലാമേളകള്‍ ഉണ്ടായിരിക്കും. പ്രമുഖ കലാകാരന്‍മാരുടെ സാന്നിധ്യം ഉറപ്പ് വരുത്തും. നാടന്‍ കാലമേളകളും ഗസല്‍ സന്ധ്യകളും സ്‌കിറ്റ് മത്സരങ്ങളും മേളയെ ആകര്‍ഷകമാക്കും.
ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഫുട്‌ബോള്‍, കബഡി, വോളിബോള്‍, വടംവലി മത്സരങ്ങള്‍ ഉണ്ടാവും. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി മത്സരങ്ങളും ഉണ്ടായിരിക്കും. സ്‌പോര്‍ട്‌സ്, ടൂറിസം, തദ്ദേശ സ്വയംഭരണം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഫെസ്റ്റ് നടക്കുക.
വ്യാപാരോത്സവവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം നൗഷാദ് എം എല്‍ എ, മേയര്‍ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്,ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, കാപ്പെക്‌സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍, വ്യാപാരവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സി ദേവരാജന്‍, സബ് കലക്ടര്‍ അനുപം മിശ്ര, എ സി പി പ്രതീപ് കുമാര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.