ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടും തസ്തികമാറ്റവും, കാറ്റഗറി നമ്പര്‍ 582/17, 585/17) തസ്തകയുടെ ചുരുക്കപ്പട്ടി പി.എസ്.സി പ്രസിദ്ധീകരിച്ചു.
കൊല്ലം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ-എസ്.സി, ഒ.ബി.സി ആന്റ് എസ്.സി.സി.സി, കാറ്റഗറി നമ്പര്‍. 197/2018, 199/2018, 203/2018) തസ്തികയുടെ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

മദ്യ നിരോധിത-ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
പുല്ലിച്ചിറ അമലോത്ഭവമാതാ പള്ളിയിലെ തീര്‍ത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് സമാപാന ദിവസങ്ങളായ ഡിസംബര്‍ 21 മുതല്‍ 23 വരെ പള്ളിയും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും മദ്യ നിരോധിത-ഉത്സവ മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 10ന് വൈകുന്നേരം നാലുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിലും 0474-2791399 നമ്പരിലും ലഭിക്കും.

മാത്‌സ് ടാലന്റ് സെര്‍ച്ച് എക്‌സാം ഡിസംബര്‍ ഏഴിന്
കൊല്ലം റവന്യൂ ജില്ലാ മാത്‌സ് ടാലന്റ് സെര്‍ച്ച് എക്‌സാം (ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം) ഡിസംബര്‍ ഏഴിന് രാവിലെ 9.30ന് തേവള്ളി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.  യോഗ്യത നേടിയ മത്സരാര്‍ഥികള്‍ രാവിലെ ഒന്‍പതിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കാം
ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ പച്ചക്കറി വിപണനശാലകള്‍ അനുവദിക്കുന്നു.  വിശദ വിവരങ്ങള്‍ പെരുമ്പുഴ അഞ്ചുമുക്കിലുള്ള ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474-2548626, 9447398085, 9447591286.

ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സ്

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/വി.എച്ച്.എസ്.ഇ/പ്ലസ് ടൂ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 9895399751 നമ്പരില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജോയ്സ്റ്റിക്ക് നിയന്ത്രണമുള്ള വീല്‍ചെയര്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു.
2019-20 സാമ്പത്തിക വര്‍ഷം ഉജ്ജ്വലം പദ്ധതിയുടെ ഭാഗമായി ബുക്ക് പ്രിന്റ് ചെയ്യുന്നതിന് പ്രത്യേകം ടെണ്ടര്‍ ക്ഷണിച്ചു ഡിസംബര്‍ 10 വരെ സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍   വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലും 0474-2792957, 9645550907 നമ്പരിലും ലഭിക്കും.

കത്തെഴുത്ത് മത്സരം
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തെ ഓരോ പൗരനും സമ്മിതദാനാവകാശം രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കും. ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 2020 ജനുവരി 25ന് നടത്തുന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഫലകവും നല്‍കും. ഒരോ സ്‌കൂളിലെയും രണ്ട് കുട്ടികളുടെ പേര് ഡിസംബര്‍ 13 നകം അതത് തഹസീല്‍ദാര്‍മാര്‍ക്ക് നല്‍കണം.
ജില്ലാതല മത്സരം ജനുവരി ഒന്നിന് രാവിലെ 11 മുതല്‍ 11.30 വരെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കും. സംസ്ഥാനതല മത്സരം 2020 ജനുവരി 20ന് രാവിലെ 11 മുതല്‍ 11.30 വരെ തിരുവനന്തപുരത്ത് നടക്കും.

ജില്ലാ ജാഗ്രതാ സമിതി യോഗം ഡിസംബര്‍ ഒന്‍പതിന്
കടലോര ജാഗ്രതാ സമിതിയുടെ ഭാഗമായ ജില്ലാ ജാഗ്രതാ സമിതി യോഗം ഡിസംബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് കലക്‌ട്രേറ്റില്‍ ചേരും.

തരിശുരഹിത പഞ്ചായത്ത് കാര്‍ഷിക കേരളത്തിന് ഒരു കുലശേഖരപുരം മാതൃക

കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കാര്‍ഷിക കര്‍മ്മസേനാ കേന്ദ്രം, ബയോ ഫാര്‍മസി, എക്കോ ഷോപ്പ് എന്നിവ തുടങ്ങി. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ അടക്കം സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവര്‍ കാര്‍ഷിക രംഗത്തേക്ക് കടന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി കുലശേഖരപുരത്തെ തരിശ് രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു, കുട്ടികള്‍ വീടുകളില്‍ എത്തി പച്ചക്കറി തൈകള്‍ നട്ടു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. കൃഷിയോഗ്യമാക്കിയ ഭൂമിയില്‍ 10 ഹെക്ടറില്‍ നെല്‍കൃഷിയും 50 ഹെക്ടറില്‍ കരനെല്‍ കൃഷിയും 10 ഹെക്ടറില്‍ പച്ചക്കറി കൃഷിയും നടത്തിയാണ് തരിശ് രഹിത പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എന്ന് സി. രാധാമണി പറഞ്ഞു.
കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍ അധ്യക്ഷയായി. ഓച്ചിറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, വൈസ് പ്രസിഡന്റ് ആര്‍. ശ്രീദേവി മോഹനന്‍, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മറ്റത്ത് രാജന്‍, ജില്ലാപഞ്ചായത്ത് അംഗം അനില്‍ എസ്. കല്ലേലിഭാഗം, മറ്റു ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തേജസ്വിഭായ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, കൃഷി ഓഫീസര്‍ വി.ആര്‍. ബിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രീ- വൈഗ കാര്‍ഷിക മൂല്ല്യവര്‍ദ്ധിത ഉല്പന്ന പ്രദര്‍ശനം ഇന്ന് (ഡിസംബര്‍ 6)  മുതല്‍
സംസ്‌കരിച്ച കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കി കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പ്രീ-വൈഗ 2019 എന്ന പരിപാടി കൊല്ലം കാവനാട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് (ഡിസംബര്‍ 6) നടക്കും. പാലും പഴവര്‍ഗ്ഗങ്ങളും ചക്കയും തേനും കരിമ്പുമുള്‍പ്പെടെ പൂക്കള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, നാളികേരം, ചെറുധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയിലെ മൂല്ല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ടാകും.
കാര്‍ഷിക സെമിനാറുകളും കര്‍ഷക രജിസ്‌ട്രേഷനും കാര്‍ഷികയന്ത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക ഉത്പന്നങ്ങളുടെ സൃഷ്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നിര്‍ദ്ദേശങ്ങളും വിജയ കഥകളും അവതരിപ്പിക്കാനും അവസരമുണ്ട്. സംസ്ഥാന കൃഷി വകുപ്പ് ജനുവരിയില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന വൈഗ മേളയുടെ ഭാഗമായാണ് കൊല്ലത്തെ പ്രദര്‍ശനം. . ആത്മയ്ക്കാണ് സംഘാടന ചുമതല.
ഡിസംബര്‍ 6 ന് രാവിലെ 10 ന് എന്‍. വിജയന്‍ പിള്ള എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയാകും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 11ന്
ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക്ക് ട്രെയിനിംഗ് സെന്ററില്‍ ബേക്കര്‍ ആന്റ് കണഫെക്ഷണര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 11ന് രാവിലെ 11ന് നടക്കും. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജി ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജി ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തിപരിയം. വിശദ വിവരങ്ങള്‍ 0474-2713099 നമ്പരില്‍ ലഭിക്കും.

ഓപ്പണ്‍ സെലക്ഷന്‍ ഡിസംബര്‍ ഏഴിന്

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ സംസ്ഥാന സീനിയര്‍ ഖോ-ഖോ (പുരുഷ/വനിത) ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്പണ്‍ സെലക്ഷന്‍ നടക്കും.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷക വികസന ഏജന്‍സി വഴി 2019-20 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വനിതയ്ക്ക് സ്വന്തം മീന്‍ത്തോട്ടം പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. മട്ടുപ്പാവില്‍  750 ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്കില്‍ മത്സ്യകൃഷിയും വെജിറ്റബിള്‍ ബെഡില്‍ പച്ചക്കറികൃഷിയും സംയോജിപ്പിച്ച് ആര്‍.എ.എസ് യൂണിറ്റ് ചെയ്യുന്നതിന് താല്‍പര്യമുളളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഡിസംബര്‍ 13 നകം ജില്ലാ പഞ്ചായത്തിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 0474-2795545 നമ്പരില്‍ ലഭിക്കും.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കാം

കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, എയ്ഡഡ്, സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിയ്ക്കുന്ന മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കും. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിലും 0474-2749334 നമ്പരിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.