ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അറിയിപ്പുകള്‍

മെഡിക്കല്‍ ഓഫീസര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 11 ന്
മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 11 ന് രാവിലെ 11 ന് നടക്കും. ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സ് ജയിച്ചിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.

പരാതി പരിഹാര അദാലത്ത് - സമാശ്വാസം ഡിസംബര്‍ 21 ന്
കൊട്ടാരക്കര താലൂക്ക്തല ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് - സമാശ്വാസം ഡിസംബര്‍ 21 ന് രാവിലെ 10.30 മുതല്‍ കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ നടക്കും. പുതിയ അപേക്ഷകളും സമര്‍പ്പിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ആന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ ലാബില്‍ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസിലും 9496151014, 9495139082 എന്നീ നമ്പരുകളില്‍ ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ അധീനതയിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ മൂന്നാര്‍ എം ആര്‍ എസില്‍ നടക്കുന്ന സഹവാസ ക്യാമ്പില്‍ പങ്കെടുപ്പിച്ച് തിരച്ചെത്തിക്കുന്നതിന് വാഹന ഉടമകള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2319100 നമ്പരില്‍ ലഭിക്കും.

ഇ-ഗ്രാന്റ്‌സ് 3.0 - പരിശീലന ക്ലാസ് ഡിസംബര്‍ ഒന്‍പതിന്
പട്ടികജാതി വികസന വകുപ്പിന്റെ പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിനുള്ള ഇ-ഗ്രാന്റ്‌സ് 3.0 സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ് ഡിസംബര്‍ ഒന്‍പതിന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കൊല്ലം കോര്‍പ്പറേഷന്‍, ഇത്തിക്കര ബ്ലോക്ക് പരിധിയിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസാനുകൂല്യം കൈകാര്യം ചെയ്യുന്നവര്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

അഡ്വഞ്ചര്‍ ക്യാമ്പ് 18 മുതല്‍

നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന അഡ്വഞ്ചര്‍ ക്യാമ്പ് ഡിസംബര്‍ 18 മുതല്‍ 24 വരെ അച്ചന്‍കോവിലില്‍ നടക്കും. താത്പര്യമുള്ള 15നും 29നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സമ്മതപത്രം എന്നിവ സഹിതം ഡിസംബര്‍ 13 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ 8157871337 നമ്പരില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.