*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

അറിയിപ്പുകള്‍

ക്ഷീരകര്‍ഷക സംഗമവും സെമിനാറും ഇന്ന് (ഡിസംബര്‍ 8)
കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും ആയൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമവും സെമിനാറും സംഘടിപ്പിക്കും. ഇന്ന് (ഡിസംബര്‍ 8) രാവിലെ 9.30 ന് ആയൂര്‍ ആരാധന ഓഡിറ്റോറിയത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും.
ആയൂര്‍ കളക്ടീവ് ഡയറി ഫാമിന്റെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനവും നാടന്‍പശു കിടാരി വിതരണവും തീറ്റപ്പുല്‍കൃഷിക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിക്കും. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള നാടന്‍ പശുക്കുട്ടികളെ വിതരണം ചെയ്യും. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കുന്നുമുണ്‍ണ്ട്. 
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷയാകും.  കെ.എല്‍.ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ് സ്വാഗതം പറയും.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്,  വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, വാര്‍ഡ് മെമ്പര്‍ സുജ തോമസ്, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചിത്ര, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാദേവി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. സി. ബിനു, മൃഗസംരക്ഷണ വകുപ്പ് ഡയക്ടര്‍ ഡോ. എം. കെ പ്രസാദ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ആയൂര്‍ കളക്ടീവ് ഡയറി ഫാം പ്രസിഡന്റ് കുണ്‍ണ്ടൂര്‍. ജെ. പ്രഭാകരന്‍ പിള്ള, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആയൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം പ്രസിഡന്റ് ജി. എസ.് അജയകുമാര്‍ നന്ദി പറയും.

കേരള ബാങ്ക് രൂപീകരണം;ജില്ലാതല ആഘോഷ പരിപാടികള്‍ നാളെ (ഡിസംബര്‍ 9)
കേരള ബാങ്ക് രൂപീകൃതമായതിന്റെ ജില്ലാതല ആഘോഷം നാളെ (ഡിസംബര്‍ 9) രാവിലെ 9.30 മുതല്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും.
എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എ.എം. ആരിഫ്, എം.എല്‍.എ മാരായ എം. മുകേഷ്, ആര്‍. രാമചന്ദ്രന്‍, കെ.ബി. ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി. അയിഷാ പോറ്റി, ജി.എസ്. ജയലാല്‍, എന്‍. വിജയന്‍പിള്ള, മുല്ലക്കര രത്‌നാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍നാസര്‍, മുന്‍ എം.പി പി.രാജേന്ദ്രന്‍, ജനറല്‍ മാനേജര്‍ സി. സുനില്‍ചന്ദ്രന്‍, ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) പി.ജെ. അബ്ദുല്‍ ഗഫാര്‍, ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡി. പ്രസന്നകുമാരി, സംഘടനാ പ്രതിനിധികള്‍, സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിളംബര ഘോഷയാത്ര രാവിലെ 08.30ന് കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുടങ്ങി ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സമാപിക്കും.

ലൈഫ് പദ്ധതി തെക്കുംഭാഗം  പഞ്ചായത്ത് മൂന്നാം ഘട്ടത്തിലേക്ക്
ലൈഫ് മിഷന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കി ഭൂരഹിതരായ ഭവനരഹിതര്‍ക്കുള്ള മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് തെക്കുംഭാഗം പഞ്ചായത്ത്. ഗുണഭോക്താക്കളില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
അപകടത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് രണ്ടു പെണ്‍മക്കളുമായി തകരഷീറ്റ് മറച്ച കൂരയിലായിരുന്ന വടക്കുംഭാഗം ലക്ഷംവീട് കോളനിയില്‍ അനിതയ്ക്ക് ലൈഫ് വഴിയാണ് വീട് ലഭിച്ചത്. പടിഞ്ഞാറേ തോട്ടുംകരയില്‍ ഇന്ദുവിനും കുടുംബത്തിനും തുണയായതും ലൈഫ് തന്നെ. ഇതുപോലെ വീടിന്റെ സുരക്ഷയിലേക്കെത്തിയ ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെയുണ്ട്.
രണ്ടാംഘട്ടത്തിന്റെ  ഭാഗമായി ഭൂമിയുള്ള  വീടില്ലാത്ത എല്ലാ ഗുണഭോക്താക്കളുടെയും വീടുകളുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.   മൂന്നാം ഘട്ടത്തിലേക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യേശുദാസന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലൂമായി 78,81,000  രൂപയാണ് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായി ലഭ്യമാക്കിയതായും വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലൈഫ് മിഷനിലൂടെ  തെക്കുംഭാഗം പഞ്ചായത്തില്‍ 89 വീടുകളാണ് അനുവദിച്ചത്. 78 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. മൂന്നാം ഘട്ടത്തിലേക്ക് ലഭിച്ച 385 അപേക്ഷകളില്‍ 190 തിരഞ്ഞെടുത്തു.

കരീപ്രയില്‍ കാര്‍ഷിക മുന്നേറ്റ നാളുകള്‍
കാര്‍ഷിക സമൃദ്ധിയിലേക്ക് തിരികയെത്തുകയാണ് കരീപ്ര പഞ്ചായത്ത്. 145 ഹെക്ടര്‍ തരിശ് പാടമാണ് കൃഷിയോഗ്യമാക്കിയത്. തളവൂര്‍കോണം പാട്ടുപുരയ്ക്കല്‍, കാരിക്കല്‍ ചിറക്കടവ്, മടന്തകോട്, വാക്കനാട്, കുന്നുംവട്ടം, ഏറ്റുവായ്ക്കോട് ഏലകളാണ് തിരഞ്ഞെടുത്തത്.
നെല്‍ക്കൃഷി  ഒന്നാംഘട്ട വിളവെടുപ്പില്‍  നൂറുമേനി. ഇപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുമുണ്ട്.  2018-19 സാമ്പത്തിക വര്‍ഷത്തില്‍ 35 ടണ്‍ നെല്ല് സംഭരിക്കാനായി. കര്‍ഷകര്‍ക്ക് മികച്ച വിലയാണ് ലഭ്യമാക്കിയത്. 
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 37,50,000 രൂപ വികസനഫണ്ടില്‍ നിന്ന് പദ്ധതിക്കായി വകയിരുത്തി. ഒരു ഹെക്ടര്‍ പാടത്ത് വിളയിറക്കാന്‍ 32,000 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്. കൃഷിഭവന്‍ വഴി ഉമ ഇനത്തില്‍പെട്ട നെല്‍വിത്ത്  ലഭ്യമാക്കുന്നു. കൊട്ടാരക്കര, കടയ്ക്കല്‍ സീഡ് ഫാമുകളില്‍ നിന്നാണ് വിത്ത് ശേഖരിക്കുന്നത്. ഒരു ഹെക്ടര്‍ പാടത്തേക്ക്  85 കിലോ വിത്താണ് വേണ്ടത്.
കേര ഗ്രാമം പദ്ധതിയിലും ഒന്നാംഘട്ടം പൂര്‍ത്തിയായി.  രണ്ടാംഘട്ടത്തിന് തുടക്കവുമായി.  502 ഹെക്ടറിലാണ് സ്ഥലത്താണ് തെങ്ങ്കൃഷി എന്ന്  അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജി. ശശിധരന്‍ പിള്ള പറഞ്ഞു. 
വീട്ടിലൊരു പച്ചക്കറി തോട്ടമൊരുക്കാനായി 'ഹരിതം സുഫലം' പദ്ധതി വഴി റെഡ് ലേഡി ഇനത്തില്‍പ്പെട്ട പപ്പായ, മുരിങ്ങ, അഗസ്ത്യചീര എന്നിവയുടെ തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. 15,000  തൈകളാണ് പഞ്ചായത്ത് പരിധിയിലുള്ള 18 വാര്‍ഡുകളിലായി നല്‍കുന്നത്. ഒരു വാര്‍ഡില്‍ പരമാവധി 275 കുടുംബങ്ങള്‍ക്ക്  ലഭിക്കും. ചിറ്റുമല ബി. എല്‍. എഫ്. ഒ. ഹൈടെക് ഫാമില്‍ നിന്നുമാണ് തൈകള്‍ ലഭ്യമാക്കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍  3,50,000 രൂപയാണ് പ്ലാന്‍ ഫണ്ടില്‍ നിന്ന് വകയിരുത്തിയത്.
സംസ്ഥാനത്തെ അഞ്ചാമത്തെ  തരിശ് രഹിതഗ്രാമമായി  കരീപ്ര മാറിയത് ഓരോ കര്‍ഷകനും പ്രോത്സാഹനമാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസ് ഉദ്ഘാടനം 12ന്
സിവില്‍ സ്റ്റേഷനിലെ നവീകരിച്ച ജില്ലാ സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷ്യ-പൊടുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നിര്‍വഹിക്കും. കലക്‌ട്രേറ്റ് പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള കണ്‍സ്യൂമര്‍ ക്ലബ്ബ് ഡെസ്‌കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

ഗതാഗത നിരോധനം
പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി കൂട്ടിക്കട മുതല്‍ താന്നിവരെ ഡിസംബര്‍ ഏഴു മുതല്‍ ഒരാഴ്ച്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിര്‍മാണത്തിന് അംഗീകൃത കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 20ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0476-2831899 നമ്പരിലും ലഭിക്കും.
ഓച്ചിറ ഐ.സി.ഡി.എസ് പ്രോജക്ടിലെ 132 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 11ന് ഉച്ചയ്ക്ക് ഒരു മണിവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓച്ചിറ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലും 0476-2698818 നമ്പരിലും ലഭിക്കും.
കൊല്ലം കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളിലേക്ക് 900 എണ്ണം പ്ലാസ്റ്റിക് കസേരകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2740590, 8281999104 എന്നീ നമ്പരുകളില്‍ ലഭിക്കും.

കുടിവെള്ള വിതരണം ഭാഗീകമായി മുടങ്ങും
കേരള ജല അതോറിറ്റി അയത്തില്‍ ജംഗ്ഷനില്‍ ലീക്ക് റെക്ടിഫിക്കേഷന്‍ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ ഇന്നും നാളെയും (ഡിസംബര്‍ 08, 09) അയത്തില്‍, വടക്കേവിള പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ഭാഗീകമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സീക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.