കൊല്ലം ചടയമംഗലം എക്സൈസ് ഓഫീസിന്റെ പരിധിയിൽ വ്യജ വാറ്റും കഞ്ചാവ് വില്പനയും വർധിക്കുന്നു.
മതിയായ എക്സ് സൈസ് ഉദ്യോഗസ്ഥർ ഇല്ലാത്തതു കൊണ്ട് പരിശോധന നടത്താൻ പറ്റുന്നില്ലെന്നു എക്സ് സൈസ് ഉദ്യോഗസ്ഥര്‍
25 ഓളോം ഉദ്യോഗസ്ഥർ വേണ്ടുന്ന ചടയമംഗലം എക്സ് സൈസ് ഓഫീസിൽ ഇന്ന് 6സിവിൽ എക്സ് സൈസ് ഓഫീസർ മാരും രണ്ട് ഡബ്ലിയു.സി.ഒ മാരും ഒരു ഇൻസ്‌പെക്ടറുമാണ് നിലവിൽ ഉള്ളത്.
നേരത്തെ 35ൽ പരം കേസുകൾ ഒരു മാസത്തിൽ രജിസ്റ്റർ ചെയ്തിരുന്നത് ഇന്ന് പത്തിൽ തഴയായിരിക്കുകയാണ്. ഇതു മതിയായ പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർ ഇല്ലാത്തതു കൊണ്ടാണ്.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വരുന്ന 9 പഞ്ചായത്തുകളുടെ പരിധിയിൽ ഈ തുച്ഛമായ അംഗസംഖ്യയുള്ള ചടയമംഗലം എക്സ്സൈസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തേണ്ടുന്നത്.
മതിയായ പരിശോധനകൾ നടത്താത്തതു കൊണ്ടു ഈ മേഖലകളിൽ വ്യാജവാറ്റും കഞ്ചാവ് വില്പനയും വർധിച്ചിരിക്കുകയാണെന്നു ചടയമംഗലം യുഡിഫ് കൺവീനർ മോഹനൻപിള്ള പറയുന്നു.
ഇതിനു പുറമെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിപദാർഥങ്ങളുടെ ഉപയോഗവും വിൽപനയും വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ചടയമംഗലം എക്സ് സൈസ് ഓഫീസിൽ മതിയായായ ഉദ്യോഗസ്ഥരെ നിയമിച്ചു പരിശോധനകൾ ശക്തമാക്കണമെന്നാവശ്യം ഉയർന്നിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ