കൊല്ലം ചിതറ പഞ്ചായത്തിലെ ഐരക്കുഴി മാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ പുഴുക്കള്‍ പരാതിയുമായി നാട്ടുകാർ രംഗത്ത്.
ഇന്ന് രാവിലെ ചിതറ കല്ലുവെട്ടാംകുഴി സ്വദേശി സന്തോഷാണ് ഐരക്കുഴി മാർക്കറ്റിൽ നിന്നും ഒരു ചൂര മീനിന്റെ പകുതി വാങ്ങി വീട്ടിൽ കൊണ്ടു പോയത്.
വീട്ടിലെത്തി മീന്‍ കഴുകി വൃത്തിയാക്കുന്ന സമയത്താണ് പുഴുക്കളെ കണ്ടത്. അപ്പോൾ തന്നെ മാർക്കറ്റിൽ തിരികെ എത്തി കച്ചവടക്കാരോട് വിവരം പറഞ്ഞപ്പോൾ അവര്‍ കേട്ട ഭാവം നടിച്ചില്ല എന്നാണ് സന്തോഷിന്റെ ആരോപണം.
ഇതിനെ തുടർന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പുഴുക്കളെ കണ്ട മീൻ പരിശോധനക്കായി ഭക്ഷ്യ സുക്ഷാ വകുപ്പ് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും. വരും ദിവസ്സങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്നും ഫുഡ്സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ ശ്രീകല അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ