കൊല്ലം അഞ്ചലില്‍ ക്രിസ്തുമസ് പ്രമാണിച്ച് നിർമ്മിച്ച പുൽക്കൂടും സമീപത്തെ പാര്‍ട്ടി കൊടിമരങ്ങളും രാത്രിയിൽ നശിപ്പിക്കപ്പെട്ട നിലയിൽ. ഇടമുളയ്ക്കൽ പുത്താറ്റ് ജംഗ്ഷനിലാണ് സംഭവം. പ്രദേശത്തെ യുവാക്കൾ ഏതാനും ദിവസം മുമ്പ് ഇവിടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പുൽക്കൂട് സ്ഥാപിച്ചിരുന്നിരുന്നു. ഇതും, സമീപത്തുണ്ടായിരുന്ന സി.പി.എം, കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികളുടെ കൊടിമരങ്ങളുമാണ് തകർത്തിട്ടുള്ളത്.
ക്രിസ്തുമസ് രാത്രിയിൽ പത്ത് മണി വരേയും ഇവിടെ യുവാക്കളും മറ്റ് നാട്ടുകാരും ഉണ്ടായിരുന്നു അതിന് ശേഷമാകാം നശിപ്പിക്കപ്പെട്ടതെന്നാണ് നാട്ടുകാരുടെ അനുമാനം.
അഞ്ചൽ എസ്.എ ദീപുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.പുൽക്കൂടും കൊടിമരങ്ങളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ പനച്ചവിളയിൽ പ്രകടനം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ