നിങ്ങളുടെ കുട്ടികള്‍ പഠനത്തില്‍ പിന്നാക്കമാണോ, ഫാമിലി കൗണ്‍സിലിങ് സെന്ററിന്റെ സഹായം തേടാം. സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ സഹായത്തോടെ ജവഹര്‍ ബാലഭവനിലാണ് കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പഠന പിന്നാക്കാവസ്ഥ നേരിടുന്ന നിരവധി വിദ്യാര്‍ഥികളാണ് കൗണ്‍സിലിംഗ് വഴി മുന്‍നിരയിലേക്ക് എത്തിയിട്ടുള്ളത്. ഒരു ദിവസം 25 ലധികം പേര് ഇവിടുത്തെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഒന്നര പതിറ്റാണ്ടായി വിവിധ മേഖലകളില്‍ കൗണ്‍സിലിംഗ് നല്കി വരുന്നു.
ജീവിതത്തില്‍ കടുത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കൗണ്‍സിലിംഗ് സെന്ററിന്റെ സൗജന്യ സേവനം ഉപയോഗപ്പെടുത്താം. ലഹരിക്ക് അടിമപ്പെട്ട കൗമാര പ്രായക്കാര്‍, കുടുംബത്തില്‍ നിന്ന് കയ്യൊഴിഞ്ഞു മാനസിക പിരിമുറുക്കം നേരിടുന്ന വൃദ്ധജനങ്ങള്‍, എന്നിവര്‍ക്കെല്ലാം ഈ കൗണ്‍സിലിംഗ് കേന്ദ്രം തുണയേകുന്നു.
എച്ച് ഐ വി ബോധവല്‍ക്കരണവും നല്കി വരുന്നു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് നാല് വരെയാണ് കൗണ്‍സിലിംഗ് സൗകര്യമുള്ളത്.
സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡാണ് കൗണ്‍സിലിംഗ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. സങ്കീര്‍ണവും വൈദ്യസഹായം ആവശ്യമായതുമായ കേസുകള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യും. രണ്ട് സോഷ്യോ-സൈക്കോ കൗണ്‍സിലര്‍മാരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. അവശ്യഘട്ടങ്ങളില്‍ നിയമ സഹായവും ലഭ്യമാക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ്, കോടതി, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പിന്തുണയോട് കൂടിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
മസില് റിലാക്സേഷന്, മെഡിറ്റേഷന്‍ സൗകര്യങ്ങളും കൗണ്‍സിലിംഗിന്റെ ഭാഗമായി എവിടെയെത്തുന്നവര്ക്ക് നല്‍കിവരുന്നുണ്ടെന്ന് ബാലഭവന് ചെയര്മാന് ഡോ കെ ശ്രീവത്സന്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ