*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ വെള്ളിമലയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു. ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു.

പുനലൂർ വെള്ളിമല മൂലംകുഴിയില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു. ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിമല മൂലംകുഴി,റിസ്വാൻ മൻസിലിൽ സജീർഖാന്റെ വീട്ടിൽ ബുധനാഴ്ച രാവിലെ 9 മണിക്കായിരുന്നു സംഭവം. സൈനികനും അടുത്തിടെ അവധിക്കു നാട്ടിൽ എത്തുകയും ചെയ്ത സജീർഖാന്റെ ഭാര്യ ഷിബിന സംഭവം വിവരിക്കുന്നത് ഇങ്ങനെ....
പത്തും, ആറും വയസുള്ള തങ്ങളുടെ രണ്ട് കുട്ടികളെയും സ്കൂളിൽ വിട്ട് പത്തു മിനിട്ടിനു ശേഷം  അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററിൽ തീ പടരുന്നത് കണ്ടു. തുണി കൊണ്ട് തീ അണയ്ക്കാൻ ശ്രമിച്ചപ്പോൾ തീ കൂടുതൽ വ്യാപിക്കുന്നത് കണ്ട് അടുക്കളയിൽ നിന്നും ഭർത്താവിനെയും കൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു. പുറത്തു പോയി കൃത്യം 7 മിനിറ്റിനുള്ളിൽ 2 കിലോമീറ്റർ വരെ ദൂരത്തിൽ കേൾക്കത്തക്ക ശബ്ദത്തോടെ സിലിണ്ടർ പൊട്ടി തെറിക്കുകയായിരുന്നു.
സംഭവത്തിൽ  അടുക്കളപൂർണമായും നശിക്കുകയും, കോൺക്രീറ്റ് ചെയ്ത രണ്ട് നില വീടിന്റെ അടുക്കളയുടെ മുകൾ ഭാഗം പൊട്ടി ചിതറുകയും, വർക്ക്‌ ഏരിയ തകരുകയും ചെയ്തു.സ്വിച്ച് ബോര്‍ഡുകള്‍ ഉരുകി ഒലിക്കുകയും, ഒപ്പം നിരവധി ഗൃഹോപകരണങ്ങളും കത്തി നശിച്ചു. പോലീസും, ഫയർ ഫോഴ്സും, ബോംബ് സ്ക്വാഡും, സംഭവ സ്ഥലം പരിശോധിച്ചു.
എന്നാൽ IOC, നിലവാരം കുറഞ്ഞ ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്യാത്തത്  മൂലം വരുത്തി വയ്ക്കുന്ന അപകടങ്ങൾ ആണ് ഇതെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ്‌ DCC ജനറൽ സെക്രട്ടറിയും ഉറുകുന്ന് ചന്ദു ഗ്യാസ് ഏജൻസി ഉടമയുമായ കെ ശശിധരൻ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.