*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന പദ്ധതി കരവാളൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി

ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന പദ്ധതി കരവാളൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കി.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒരു തോട് അല്ലെങ്കിൽ ഒരു നദി ഇനി ഞാൻ ഒഴുകട്ടെ എന്ന മുദ്രാവാക്യത്തിലൂടെ ശുചീകരിക്കുന്നതാണ് പദ്ധതി.പദ്ധതിയുടെ ഉദ്ഘാടനം കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി രാജൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്തിലെ അഞ്ച് വാർഡിൽ നിന്നുള്ള 800 തൊഴിലാളികൾ,  ഹരിതകർമ്മസേന ,ആശാവർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ ,കുടുംബശ്രീ പ്രവർത്തകർ ,വിവിധ സന്നദ്ധ സംഘടനകൾ ,രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ പദ്ധതിയിൽ പങ്കാളികളായി പഞ്ചായത്തിലെ പൊട്ടുകുളം - അടുക്കള മൂല തോട് നാലു കിലോമീറ്ററോളം ആണ് ശുചീകരിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയലക്ഷ്മി അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ ശരത് സ്വാഗതം പറഞ്ഞു .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശ്രമത്ത് ഗോപാലകൃഷ്ണൻനായർ ,A.ഗോപി, സുലത സുന്ദർ , നസീറ, രവീന്ദ്രൻനായർ, S.ബിന്ദു, രാജേശ്വരി ,മുരുകേശ് ,ജയശ്രീ, വിദ്യ  ജില്ലാ പഞ്ചായത്തംഗം സരോജാ ദേവി ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജു, മാത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.വി .ഷിജു, തൊഴിലുറപ്പ് AE അഞ്ജു ,ഗ്രാമപഞ്ചായത്ത് AE ഉഷകുമാരി, ഹരിത കർമ്മ സേന ജില്ലാ കോഡിനേറ്റർ V0 ഉഷാകുമാരി, സിഡിഎസ് ചെയർപേഴ്സൺ ഷീല ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.