*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂര്‍ കരവാളൂരില്‍ സ്ത്രീധനം നല്കാത്തതിന്റെ പേരിൽ രണ്ടര വയസുള്ള പെണ്കുട്ടിയെയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി പരാതി.


കൊല്ലം പുനലൂര്‍ കരവാളൂരില്‍ സ്ത്രീധനം നല്കാത്തതിന്റെ പേരിൽ രണ്ടര വയസുള്ള പെണ്കുട്ടിയെയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി പരാതി.
കരവാളൂര്‍ നീലമ്മാള്‍ വാര്‍ഡില്‍ എരിച്ചിക്കല്‍ ചൂലാറ്റ്‌ വീട്ടില്‍ ബാലചന്ദ്രന്‍ പിള്ള,ഭാര്യ ശ്യാമള ദേവി,മകന്‍ ദുബായിയില്‍ ജോലിയുള്ള സിജി ചന്ദ്രന്‍ എന്നിവര്‍ക്ക്‌ എതിരെയാണ് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
സിജി ചന്ദ്രന്റെ ഭാര്യ ഹണി മോള്‍ ആണ് പരാതിക്കാരി.
തിരുവനന്തപുരത്ത് ജോലി ഉള്ള സഹോദരി ബിരുദം ഉള്ള ഒരു പെണ്‍കുട്ടിയെ ഗള്‍ഫില്‍ എഞ്ചിനീയര്‍ ആയ സിജി ചന്ദ്രന് വിവാഹം കഴിക്കുവാന്‍ വേണ്ടി അന്വേഷിക്കുകയും അങ്ങനെ  മൂന്ന് വര്‍ഷം മുമ്പാണ് മുരുകന്‍ പിള്ളയുടെയും കൃഷ്ണവേണിയുടെയും മകള്‍ ബിടെക് ബിരുദധാരി ഹണി മോളുടെയും, ബാലചന്ദ്രന്‍ പിള്ളയുടെയും ശ്യാമളയുടെയും മകന്‍ സിജി ചന്ദ്രന്റെയും വിവാഹം നടന്നത്.
ബിരുദം ഉള്ള ഹണിയുടെ വീട്ടുകാര്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ ഉള്ളവര്‍ ആയിരുന്നു.
കൂടാതെ അച്ഛന് അര്‍ബുദ രോഗവും ആയിരുന്നു.ഇവര്‍ വാടക വീട്ടിലായിരുന്നു താമസം.
ഇങ്ങനെ ഉള്ള അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ആണ്  മകള്‍ക്ക് വിവാഹാലോചന വന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥ ആയിരുന്നു എന്നാലും മകള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് കരുതി വിവിധ ആളുകളുടെ സഹായത്തോടെയും വസ്തു വാങ്ങാന്‍ വേണ്ടി ശേഖരിച്ച തുകയും ചേര്‍ത്ത് മകള്‍ക്ക് നാല്‍പ്പത് പവന്‍ ആഭരണവും കല്യാണ  ചിലവിനുള്ള തുകയും ഈ കുടുംബം നല്‍കി മകളുടെ വിവാഹം നടത്തി.
ഗള്‍ഫില്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞു വിവാഹം നടത്തിയ ആള്‍ വിദ്യാഭ്യാസ കാര്യത്തെക്കുറിച്ച് കള്ളം പറഞ്ഞാണ് വിവാഹം നടത്തിയത് എന്നറിഞ്ഞ ഹണി ഏതായാലും ഈശ്വരന്‍ വിധിച്ചതല്ലേ എന്ന് കരുതി സമാധാനിച്ചു.
വിവാഹശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ സിജി ചന്ദ്രനും കുടുംബവും തനി നിറം കാണിക്കുവാന്‍ തുടങ്ങി.ഹണിക്ക്‌ വീടിന് പുറത്തിറങ്ങാന്‍ അനുവാദം ഇല്ലായിരുന്നു.അയല്‍വാസികളുമായി സംസാരിക്കുവാന്‍ അനുവാദം ഇല്ലായിരുന്നു.
സ്ത്രീധനം നല്‍കിയില്ല എന്ന് പറഞ്ഞു നിരന്തരം ഹണിയെ അപമാനിക്കുകയും തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു.തനിക്ക് വസ്തുവോ,പോകാന്‍ ഇടമോ,ബാങ്ക് ബാലന്‍സോ,ജോലിയോ ഒന്നുമില്ലെന്നും അമ്മ സഹോദരനോടൊപ്പം വാടക വീട്ടിലാണ് താമസം എന്നും നിയമപരമായി സഹായം നല്‍കുവാനും ആരുമില്ലെന്നും യുവതി പറഞ്ഞു.
എന്നാല്‍ പ്രദേശത്തെ ആളുകളുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഇതും അധിക നാള്‍ നീണ്ടില്ല.
സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ശാരീരികവും മാനസികവുമായ പീഡനം ഭര്‍തൃഗൃഹത്തില്‍ ഉണ്ടാകുകയും ക്യാന്‍സര്‍ രോഗിയായ ഹണിയുടെ അച്ഛനെ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ രണ്ടര വര്‍ഷം മുമ്പ്‌ ഭര്‍തൃ വീട്ടുകാര്‍ അപമാനിക്കുകയും അപമാന ഭാരത്താലുള്ള മാനസിക പീഡനം താങ്ങാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്തതായി ഹണിയും,മാതാവും പറയുന്നു.

ഭര്‍തൃഗൃഹത്തില്‍ നിന്നും ഹണിക്കും കുട്ടിക്കും മിക്കപ്പോഴും ഭക്ഷണം നല്കാറില്ലായിരുന്നു എന്നും പലപ്പോഴും വിശപ്പും ശാരീരിക പീഡനവും സഹിക്കാന്‍ കഴിയാതെ അയല്‍വീടുകളില്‍ അഭയം പ്രാപിക്കാറുണ്ടായിരുന്നത്രെ.
ഇവര്‍ക്ക് സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്നുള്ള അപമാനിക്കല്‍ സഹിക്കാന്‍ കഴിയാതെ ആണ് അര്‍ബുദ രോഗിയായ ഹണിയുടെ അച്ഛന്‍ മുരുകന്‍ പിള്ള ആത്മഹത്യ ചെയ്തത് എന്ന് അയല്‍വാസിയായ സുധാകരന്‍ പറയുന്നത്.    
ഇവര്‍ കുടുംബമായി ഹണിയെ ഒന്നും നല്‍കാതെ ഒഴിവാക്കുന്നതിന് ഗൂഡാലോചന നടത്തുകയും സിജി ചന്ദ്രന്റെ പേരിലുള്ള വസ്തുവും വീടും അമ്മ ശ്യാമളയുടെ പേരില്‍ എഴുതി മാറ്റുകയും തുടര്‍ന്ന് ഹണി ഭര്‍തൃഗൃഹത്തില്‍ പ്രവേശിക്കരുത് എന്ന് കോടതിയില്‍ നിന്നും ഇന്‍ജെക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയതെന്ന് ഹണി പറയുന്നു.

സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്നുള്ള നിരന്തര അപമാനം താങ്ങാനാവാതെയാണ് ഹണിയുടെ പിതാവ്‌ ആത്മഹത്യ ചെയ്തത് എന്നും, കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ഈ ഉത്തരവിന്റെ മറവില്‍ ആണ് ഹണിയെയും രണ്ടര വയസുള്ള കുഞ്ഞിനേയും പുറത്താക്കി വാതില്‍ പൂട്ടി ഇവര്‍ സ്ഥലം വിട്ടത് എന്ന് അയല്‍വാസിയും ഹണിയുടെ ഭര്‍ത്താവിന്റെ ബന്ധുവുമായ സുനില്‍ ആരോപണം ശരി വെച്ച് പറയുന്നു.

പോകാന്‍ ഇടമില്ലാതെ രാത്രി വൈകിയും വീടിന്റെ വരാന്തയില്‍ ഇരുന്ന യുവതി യുടുബില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇട്ട വീഡിയോ വൈറല്‍ ആയിരുന്നു.
ഹണിയും,ഹണിയുടെ രണ്ടര വയസുള്ള കുഞ്ഞും,മാതാവിന്റെയും കഷ്ട സ്ഥിതി കണ്ട നാട്ടുകാര്‍ പുനലൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ്‌ ഇവരെ രണ്ടു ദിവസം പുനലൂരുള്ള മദര്‍ തെരേസ കോണ്‍വെന്റില്‍ താമസിപ്പിച്ചു പോലീസ്‌ ഭര്‍തൃവീട്ടുകാരുമായി ചര്‍ച്ച നടത്തി എങ്കിലും യുവതിയെയും കുഞ്ഞിനേയും വീട്ടില്‍ പ്രവേശിപ്പിക്കുവാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പോലീസിന്റെയും മാധ്യമ ഇടപെടീലിനെയും  തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവന്‍ ഡയറക്റ്റര്‍ സോമരാജന്‍ ഇടപെടുകയും താമസിക്കുവാനും ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാനും നിയമ സഹായത്തിനും വേണ്ട ഏര്‍പ്പാടുകളും ചെയ്തു.ഗാന്ധിഭവന്‍ ഹണിയുടെ വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.