കശുവണ്ടി കോർപ്പറേഷന്റെ കീഴിലുള്ള മുപ്പതോളം ഫാക്ടറികളിൽ തൊഴിലാളികൾ സമരത്തിൽ. തൊഴിലാളികൾക്ക് നൽകിയിരുന്ന ഗ്രേഡിങ് സംവിധാനത്തിൽ സർക്കാർ മാറ്റം വരുത്തിയതിൽ പ്രതിക്ഷേധിച്ചാണ് സമരം.
സമരത്തിൽഎല്ലാ യൂണിയനിൽ പെട്ട തൊഴിലാളികളു പങ്കാളികളാണ്. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് ഇടമുളക്കൽ കാശു കോർപ്പറേഷൻ തൊഴിലാളികളും സമരം നടത്തുന്നത്.
രണ്ടാം തരത്തിൽ വരുന്ന കശുവണ്ടി, കമ്പിനികളിൽ നൽകിയിരിക്കുന്നത് കൊണ്ട് തൊഴിലാളികൾ കൂടുതൽ ജോലി ചെയ്യുകയും കുറച്ചു ശമ്പളവും വാങ്ങേണ്ടുന്ന അവസ്ഥയാണെന്നാണ് തൊഴിലാളികൾ പറയുന്നു.
മുൻകാലങ്ങളിൽ പുഴുക്കുത്തു ഗ്രേഡിങ്ങിൽ വരുന്നത് ഒരാൾക്ക് അഞ്ച് കിലോ ആയിരുന്നത് രണ്ട് കിലോ കൂടി കൂട്ടി 7കിലോ ആക്കുകയും ചെയ്തു..
ഇതിനെ തുടർന്ന് തൊഴിലാളികൾ അമിത ജോലി ചെയ്യേണ്ട സാഹചര്യവും എന്നാൽ വേതനം കുറവാണന്നും തൊഴിലാളികൾ പറയുന്നു.
12 ദിവസത്തെ ജോലിക്ക് വേണ്ടി 24 ദിവസം ജോലി ചെയ്യേണ്ടി വന്നു എന്ന് തൊഴിലാളികൾ പറയുന്നു ഇത്തരത്തിൽ ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണെന്നും തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും അതിനെതിരെയാണ് തങ്ങൾ സമരം നടത്തുന്നതെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു.
എന്നാൽ ബോർഡിൻറ വിശദീകരണം സർക്കാരിൻറെ തീരുമാനമനുസരിച്ചാണ് ഇത്തരത്തിൽ ഒരു വ്യവസ്ഥ കൊണ്ടുവന്നതെന്നും ക്യാപ്പ്സ് കമ്പനികളിൽ നടന്നു വരുന്ന അതെ വ്യവസ്ഥിതി കോര്പറേഷൻ കമ്പനികളിലും നടപ്പിലാക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതെന്നുമാണ്. കോര്പറേഷൻ കമ്പനികൾ നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സർക്കാരിൻറെ സബ്സിഡിയും മറ്റും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഈ കമ്പനികൾ പ്രവർത്തിക്കുന്നതെന്നും തൊഴിലാളികളുമായി പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുമെന്നും ബോർഡ് വ്യക്തമാക്കുന്നു. രുംദിവസങ്ങളിൽ സമരം തുടരുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ