മംഗലാപുരത്ത് മലയാളി പത്രപ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും, ക്യാമറയും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്ത ഭരണ കൂട കയ്യേറ്റത്തിൽ പ്രതിഷേധിച്ച് kju സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം പുനലൂർ മേഘല കമ്മിറ്റി വായ് മൂടിക്കെട്ടി പ്രതിക്ഷേധിച്ചു . മാധ്യമ സ്വാതന്ത്രത്തിന്നും ജനാധിപത്യത്തിനും മേലുള്ള കയ്യേറ്റത്തിൽ മേഘല കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി .
പുനലൂർ ടിവി ജംഗ്ഷനിൽ നിന്നും വായ മൂടിക്കെട്ടി ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ജംഗ്ഷൻ ചുറ്റി തിരികെ തൂക്കുപാലത്തിന് സമീപം ഉള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു.
തുടർന്ന് മേഖലാ സെക്രട്ടറി ഷാജി ദേവരാജ് ,മേഖല വൈസ് പ്രസിഡണ്ട് മനോജ് വന്മള, മേഖലാ വൈസ് പ്രസിഡണ്ട് ജോയിപാസ്റ്റൻ ബിജിത്ത് കുമാർ , എ കെ നസീർ, ബാബു രമേഷ് ,റാഫി പുനലൂർ , ഹർഷകുമാർ, ഷൈജു ദേവരാജ്, ശരത് ,ആദർശ്, മഹേഷ്, ഷാഫി തുടങ്ങിയവർ സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ