വൈദ്യുത പോസ്റ്റ് തകർന്നു വീണു മൂന്ന് പേർക്ക് വൈദ്യുത ആഘാതം ഏറ്റു കൊല്ലം വിളക്കുപാറ ഇളവറാംകുഴിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം
വൈദ്യുതാഘാതമേറ്റ പ്രദേശവാസികളായ കെ.ബി.ആര് ഭവനില്‍ രാജേഷ് (28), രാഹുൽ ഭവനിൽ അരുൺ കൃഷ്ണൻ (22) ,തുണ്ടിൽ വീട്ടിൽ രതീഷ് (33) എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
അരുണിന്റെ കാലിലും രതീഷിന്റെ ശരീരത്തും വൈദ്യുതാഘാതമേറ്റു .വ്യാഴാഴ്ച രാവിലെ 8 മണിയോടുകൂടി പാറ കയറ്റിപ്പോയ ടിപ്പർ ലോറി പിറകോട്ട് എടുക്കുമ്പോഴാണ് വൈദ്യുതി പോസ്റ്റ് തകർന്നത് നിർത്താതെ പോയ ലോറി പ്രദേശവാസികൾ തടഞ്ഞു ഇടുകയും കെഎസ്ഇബി അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.
സ്ഥലത്തെത്തിയ കെഎസ്ഇബി അധികൃതർ ലോറിയുടമയുമായി ചർച്ചനടത്തുകയും തകർന്ന പോസ്റ്റ് മാറുന്നതിന് തുക ഈടാക്കുകയും ചെയ്തിരുന്നു .
എന്നാൽ സമയബന്ധിതമായ് പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കാത്തതാണ് അപകടത്തിലേക്ക് നീങ്ങിയത്.
വൈകിട്ട് എട്ടു മണിയോടെ ഉണ്ടായ കാറ്റിലും മഴയിലും പോസ്റ്റ് നിലംപൊത്തുകയായിരുന്നു തോട്ടം മേഖല ആയതിനാൽ ഈ സമയം പ്രദേശത്ത് നല്ല തിരക്കുണ്ടായിരുന്നു .
പോസ്റ്റ് നിലം പൊത്തിയതോടെ വൈദ്യുതി ബന്ധം തകർന്നതാണ് വൻദുരന്തം ഒഴിവാക്കിയത്.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു
വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ കെ.എസ്.ഈ.ബി അധികൃതരെ പൊതുപ്രവര്ത്തകന് ഷാഹുദീന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു വെച്ചു.
ഏറെ നേരത്തെ ചര്‍ച്ചക്ക് ഒടുവില്‍ ചികില്‍സാ ചിലവും നഷ്ട പരിഹാരവും നല്‍കാം എന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്.
തുടര്‍ന്ന് കെ.എസ്.ഈ.ബി ഉദ്യോഗസ്ഥര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി പരുക്കേറ്റ യുവാക്കളെ സന്ദര്‍ശിക്കുകയും അനുനയിപ്പിക്കുവാനുള്ള ശ്രമവും നടത്തി.
അപകടത്തില്‍
പരുക്കേറ്റ രതീഷ് അനാഥനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമാണെന്നും
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീട്ടിലാണ് അന്തി ഉറങ്ങുന്നത്
കൂലി പണി ചെയ്ത് ഉപജീവനം നടത്തുന്ന യുവാവിന്റെ കാര്യം കഷ്ടത്തിലാണെന്നും നാട്ടുകാര്‍ പറയുന്നു.
കെ.എസ്.ഈ.ബിയുടെ
ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയില്‍ ഉണ്ടായ അപകടത്തിന് ഇരയായവര്‍ക്ക് ഉചിതമായ
നഷ്ടപരിഹാരം നല്കുന്നതിനോടൊപ്പം കുറ്റകരമായ അനാസ്ഥ കാണിച്ച കെ.എസ്.ഈ.ബി ജീവനക്കാര്‍ക്ക് എതിരെ നടപടികള്‍
സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ