കൊല്ലം അഞ്ചലില്‍ മിനി ലോറി ഇടിച്ചു ഇലക്ട്രിക് പോസ്റ്റു തകര്‍ന്നു. തിരിഞ്ഞു നോക്കാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ.
അഞ്ചൽ പുനലൂർ പാതയിൽ അമ്പലമുക്കിൽ കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ മിനിലോറി നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റു ഇടിച്ചു തകർത്തിരുന്നു. എന്നാൽ ഇത് അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തകര്‍ന്ന പോസ്റ്റിന്റെ ഫോട്ടോ എടുത്തു കൊണ്ട് പോയതല്ലാതെ പോസ്റ്റു മാറാനോ, വൈദ്യുത ബന്ധം പുനസ്ഥാപിക്കാനോ തയ്യാറായില്ലയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
ഇവിടെയുള്ള കടകളും പത്തോളം വീടുകളും ഇതുമൂലം ഇരുട്ടിലാണ്. സമ്പൂർണ വൈദ്യുതികരണവും, 24 മണിക്കൂറിനുള്ളില്‍ പ്രശ്ന പരിഹാരവും വൈദ്യുത വകുപ്പ് അവകാശപ്പെടുന്നതിനിടയിലാണ് അഞ്ചൽ ഈസ്റ്റ് കെ.എസ്.ഇ.ബി സെക്ഷന്റെ ഈ അനാസ്ഥ.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മണലില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഒടിഞ്ഞ പോസ്റ്റ് മാറാതെ ഇരുന്നത് കാറ്റത്ത് വീണു ആളുകള്‍ക്ക് പരുക്കും വൈദ്യുത ഷോക്കും ഏറ്റിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ