TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലഹരിക്കെതിരെയുള്ള പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണം - ജില്ലാ കലക്ടര്‍


ലഹരിക്കെതിരെയുള്ള പോരാട്ടം കുടുംബങ്ങളില്‍ നിന്ന് തുടങ്ങണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. വിമുക്തി - ലഹരിവിരുദ്ധ തീവ്രയജ്ഞ പരിപാടിയില്‍ വീടുകളെ കൂടി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സി ഡി എസ് മെമ്പര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കായി വിളിച്ചുചേര്‍ത്ത ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ ഒന്ന് മുതല്‍ ജനുവരി 30 വരെ നടക്കുന്ന തീവ്രയജ്ഞ പരിപാടിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണത്തിനും  തീരുമാനമായി. ഒരു വാര്‍ഡില്‍ അഞ്ചു മുതല്‍ ഏഴു പേര്‍വരെ ഉള്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേന രൂപീകരിച്ച് വീടുകള്‍ തോറും ബോധവത്ക്കരണം  നടത്തും.
ലഹരിവിമുക്ത കേരളം എന്ന വലിയ ലക്ഷ്യത്തിനായി 62 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. 32 കോടി രൂപ നേരിട്ടും ബാക്കി പ്രചാരണ പരിപാടികള്‍ക്കുമാണ് വകയിരുത്തുന്നത്. ജില്ലയ്ക്ക് രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി 'ഫോക്കസ്' എന്ന പേരില്‍ ബോധവത്ക്കരണം, വിദ്യാലയങ്ങളില്‍ എന്‍ സി സി, എന്‍ എസ് എസ്, എസ് പി സി എന്നിവരെ പങ്കാളികളാക്കി ക്ലാസുകള്‍, സ്‌കൂള്‍-സര്‍ക്കാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രതിജ്ഞ ചൊല്ലല്‍, ബാഡ്ജ് വിതരണം, ഭവന സന്ദര്‍ശനം എന്നിവ നടത്തി. ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വായന, പെയിന്റിംഗ്, ഉപന്യാസം എന്നിവയില്‍ മത്സരങ്ങള്‍ നടത്തി.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് ജോണ്‍, അസിസ്റ്റന്റ് എക്‌സൈസ്  കമ്മീഷണര്‍ ജെ താജുദ്ദീന്‍കുട്ടി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.