പുനലൂർ നഗരസഭയുടെയും മൽസ്യഫെഡ് ഫിഷ് മാർട്ടിന്റെയും സഹകരണത്തോടെ പുനലൂരിൽ മത്സ്യ വിതരണ കേന്ദ്രം ആരംഭിച്ചു ........പുനലൂർ നഗരസഭ ബസ്റ്റാൻഡിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സി കുട്ടി അമ്മ വനം മന്ത്രി | K.രാജു എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ്
ഭാഗത്താണിത്. മത്സ്യഫെഡിന്റെ 39-ാമത്തെ സ്റ്റാളാണിത്.
മാലിന്യ രഹിതമായ ശുദ്ധ മത്സ്യം കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർ പ്രവർത്തനമാരംഭിച്ചത് ... അതത് ദിവസങ്ങളിൽ സംഭരിക്കുന്ന മത്സ്യം ഗുണനിലവാരം പൂർണമായി ഉറപ്പുവരുത്തി ശുദ്ധിയാക്കി ഉപഭോക്താക്കൾക്ക് അന്നന്ന് തന്നെ എത്തിക്കുന്നതിന് ആവിഷ്കരിച്ച അന്തിപച്ച ,സഞ്ചരിക്കുന്ന സ്റ്റാൾ എന്നിവ വിജയം കണ്ട സാഹചര്യത്തിലാണ് ഇത്തരം സ്റ്റാളുകൾ പ്രവർത്തനമാരംഭിച്ചത് ...നഗരസഭ വിട്ടുനല്‍കിയ സ്ഥലത്താണ് മാര്‍ട്ട്
സ്ഥാപിച്ചത്. മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ മത്സ്യഫെഡ് ഒരുക്കി. രാവിലെ
എട്ടുമുതല്‍ വൈകീട്ട് ഏഴര വരെയാണ് പ്രവര്‍ത്തനസമയം. മീനിന്റെ
ലഭ്യതയനുസരിച്ച് സമയത്തില്‍ വ്യത്യാസം വന്നേക്കാം. 'തീരത്തില്‍നിന്നും
മാര്‍ക്കറ്റിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായാണ് മത്സ്യഫെഡ് മാര്‍ട്ട്
തുറന്നത്.
.അതാത് സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ചു നൽകുന്ന സ്ഥലത്താണ് മൽസ്യഫെഡ് ഫിഷ് മാർട്ട് ആരംഭിച്ചിട്ടുള്ളത് ... തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം ,തൃശൂർ ,കോഴിക്കോട് ,എന്നീ ജില്ലകളിലായി എയർകണ്ടീഷൻ സംവിധാനത്തോടെ 38 ആധുനിക രീതിയിലുള്ള കേന്ദ്രങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.... പുനലൂർ സ്റ്റാൾ ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. വനം മന്ത്രി രാജു അധ്യക്ഷതവഹിച്ചു . മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം പുനലൂർ നഗരസഭ ചെയർമാൻ രാജശേഖരൻ നിർവഹിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ