കരവാളൂർ ഗ്രാമ പഞ്ചായത്തിലെ മണലിൽ പ്രവർത്തിക്കുന്ന സ്വകാര്യ പേപ്പർ മില്ലിന്റെ പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കരവാളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
പേപ്പർമില്ലില്‍ നിന്നുമുയരുന്ന പൊടിയും ദുർഗന്ധവും ഒഴുകുന്ന മലിനജലവും മൂലം പ്രദേശവാസിളുടെ ജീവിതം ദുരിതപൂർണ്ണം ആകുന്നതിൽ പ്രതിഷേധിച്ച് ഉപരോധ സമരവുമായി എത്തിയത്. സംസ്കരണശാലയോ വേണ്ടത്ര സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഫാക്ടറിക്ക് പ്രവർത്തന അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധവും നാട്ടുകാർ രേഖപ്പെടുത്തി.
ഒരു പ്രദേശത്തെയാകെ ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്ന സ്വകാര്യ പേപ്പർ മില്ലിന് അനുമതി നല്കിയ ഗ്രാമ പഞ്ചായത്തിന്റെയും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും, ആരോഗ്യ വകുപ്പിന്റെയും നടപടികള്‍ സംശയം ഉളവാക്കുന്നതാണെന്നും നാട്ടുകാര്‍ പറയുന്നു.
ഫാക്ടറിയിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം പ്രദേശത്തെ തോടുകളിൽ നിറഞ്ഞ് ദുർഗന്ധം പരത്തുകയാണ്. കൂടാതെ ഫാക്ടറിയിൽ നിന്നുമുയരുന്ന പുകയും പൊടിപടലങ്ങളും ശ്വസിച്ച് കുട്ടികൾക്ക് ശാസ കോശ സംബന്ധമായ അസുഖങ്ങളും,ത്വക്ക് രോഗവും പിടിപെട്ടു.വലിയവര്‍ക്ക് ആസ്മ തുടങ്ങിയ ശാസകോശ രോഗങ്ങളും സര്‍വ സാധാരണമായി.
പ്രദേശത്തെ കൃഷികള്‍ നശിച്ചു,കുടിവെള്ളം മലിനമായി,കന്നുകാലികളെ വളര്‍ത്തുവാന്‍ കഴിയാതെയായി.വായുവും വെള്ളവും മലിനം ആയതില്‍ നിന്നും ഉണ്ടായ അസുഖങ്ങള്‍ മൂലം നിരവധി പേര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെയായി.വരുമാന മാര്‍ഗങ്ങള്‍ നിലച്ചു.
ഈ പ്രദേശത്ത് നിരവധി ക്യാൻസർ രോഗികളും ഉണ്ട്. ഫാക്ടറിയുടെ പ്രവർത്തനം നിർത്തി വയ്ക്കണം അല്ലെങ്കില്‍ തങ്ങളുടെ വസ്തുക്കള്‍ ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കരവാളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പ്രദേശവാസികൾ ഉപരോധിച്ചത്.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പഞ്ചായത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാം എന്നുള്ള ഉറപ്പിന്മേല് താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ