*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മൊബൈൽ ഫോൺ മോഷണം ആരോപിച്ചു പതിനാലുകാരനെ മർദ്ദിച്ച ശേഷം പഞ്ചസാര ലായനി കുടിപ്പിച്ച കേസിലെ പ്രതി പിടിയിൽ
.
കൊട്ടാരക്കരയില്‍ മൊബൈൽ ഫോൺ മോഷണം ആരോപിച്ചു പതിനാലുകാരനെ മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. നെല്ലിക്കുന്നം തുറവൂർ വിലയന്തൂർ വേങ്ങവിള വീട്ടിൽ സുരേഷ് (42) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
കുട്ടിയെ ഇയാൾ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുക ആയിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ കയ്യിലെ എല്ലിന് പൊട്ടലുണ്ടാവുകയും അവശനായ കുട്ടിക്ക് പഞ്ചസാര കലക്കിയ വെള്ളം ബലമായി കുടിപ്പിക്കുകയും ചെയ്തുവെന്നും നരഹത്യാശ്രമവും ബാലപീഡനവുമാണ് പ്രതികൾ നടത്തിയതെന്നും പൊലീസ് പറഞ്ഞു.
കൊട്ടാരക്കര എസ് ഐ സാബുജി മാസ്, അജയകുമാർ, സി.പി.ഒ സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.