*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മേഴ്സി കോപ്സ് നിർധന കുടുംബത്തിന് വീട് വച്ച് നൽകി.


തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പോലീസ്, പൊതുജന കൂട്ടായ്മയായ മേഴ്സി കോപ്സ് ചാരിറ്റി ട്രസ്റ്റ് പുനലൂർ പോലീസ് സ്റ്റേഷൻ അതൃത്തിയിൽപ്പെട്ട ആരംപുന്ന ആലിയിട്ട് കുന്ന് എന്ന സ്ഥലത്ത് ബാബുവും ഭാര്യയും ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുബത്തിനാണ് പദ്ധതി ഏറ്റെടുത്ത് മൂന്ന് മാസത്തിനുള്ളിൽ വീട് വച്ച് നൽകിയത്.പ്രസ്തുത വീടിന്റെ താക്കോൽ ദാന കർമ്മം ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഇൻസ്പെക്ടർ ജനറൽ എസ്.ശ്രീജിത്ത് ഐ.പി.എസ് നിർവ്വഹിച്ചു.
ആയതിനോട് അനുബന്ധിച്ച ചടങ്ങിൽ ക്രൈം ബ്രാഞ്ച് തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ട് കെ എസ്.സുദർശൻ അദ്ധ്യക്ഷതവഹിച്ചു.യോഗത്തിൽ പുനലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.അനിൽദാസ് സ്വാഗതവും, പുനലൂർ നഗരസഭ ഉപാദ്ധ്യക്ഷ സുശീലാ രാകൃഷ്ണൻ, കൗൺസിലർമാരായ ശ്രീമതി. കെ.സുജാത, ലളിതമ്മ, പുനലൂർ പോലീസ് ഇൻസ്പെക്ടർ ബിനു വർഗ്ഗീസ്, പുനലൂർ വയോജന സംരക്ഷണ സമിതി രക്ഷാധികാരി ഡോ. കെ.ടി. തോമസ്സ്, പുനലൂർ 'ജനമൈത്രി പോലീസ് സി.ആര്‍.ഓ. എസ് ഐ. ഷെറീഫ് എന്നിവർ ആശംസയും റിട്ടേർഡ്‌. പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്.ശശിധരൻ കൃതജ്ഞതയും പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.