TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തുപ്പുഴയിൽ വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജുവിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടി പ്രതിഷേധം.
കുളത്തൂപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി തരംതാഴ്ത്തിയതിൽ പ്രതിക്ഷേധിച്ചാണ്  മന്ത്രി കെ രാജുവിനെ നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
കുളത്തൂപ്പുഴ ഗവൺമെൻറ് ആശുപത്രിയിൽ നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ  ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.
കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനു സമീപത്തു വെച്ചു പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ള  പത്തോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിൻറെ വലയിൽ നിന്നും രക്ഷപെട്ടു മന്ത്രിക്കു നേരെ കരിങ്കൊടി  പ്രതിഷേധം കാട്ടാൻ ശ്രമിച്ച കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സിസിലിക്ക് റോഡിൽ വീണ് പരിക്കേറ്റു.
കരിങ്കൊടി കാട്ടിയ  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടയിൽ  സിപിഐ പ്രവർത്തകരും യൂത്തു കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
ഉടനെ യൂത്തു കോൺഗ്രസ്‌ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് മന്ത്രി കെ രാജു കെട്ടിടത്തിന്റെ ഉത്‌ഘാടനം നടത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.