*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

യാത്രക്കാരുമായി മൊബൈൽ സംസാരിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ.


അഞ്ചൽ: കുളത്തൂപ്പുഴ- കൊല്ലം റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 2 AA9939  ബസ് ഡ്രൈവറെയാണ് അഞ്ചലിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടിയത്. പുനലൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ.കരന്റെ  നേതൃത്വത്തിലിലുള്ള സംഘമാണ് യാത്രക്കാരുമായി ബസ് ഓടിച് വന്ന ഡ്രൈവറെ പിടികൂടിയത്.ചെറിയ വെളിനല്ലൂർ സ്വദേശി മനോജിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പുനലൂർ മൊട്ടാർവകുപ്പ് അധികൃതർ പറഞ്ഞു.
 പുനലൂർ താലൂക്കിന്റെ വിവിധ ദേശങ്ങളിൽ നടന്ന വാഹന പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ച ഇരുനൂറോളം പേർക്കെതിരെ നടപടിയെടുത്തു. പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തവർക്കും പിഴയൊടുക്കേണ്ടി വന്നു. കെഎസ്.ആർ.ടിസി ബസ് അടക്കം മൂന്ന് ബസുകളുടെ ഫിറ്റ്നെസ്സ് റദ്ദാക്കി. ലൈസൻസില്ലാതെ വാഹനം ഓടിച്ച മുപ്പതോളം പേരും പിടിയിലായിട്ടുണ്ട്. പുനലൂർ ആർ.ടി.ഓയുടെ സേഫ് കേരള എൻഫോഴ്സ്മെൻറ് ഉദ്യാഗസ്ഥരും സംയുക്തമായാണ് നടപടി സ്വീകരിക്കുന്നത്.
മൂന്നാം കണ്ണ് സംവിധാനത്തിൽ വിവിധ ട്രാഫിക്ക് ലംഘനങ്ങൾ നടത്തിയ ഇരുനൂറോളം പേരുടെ ചിത്രങ്ങൾ പകർത്തിയതിന് നോട്ടീസ് നൽകിയിരിക്കുകയാണ്. വിവിധ വിദ്യാലയങ്ങളിൽ നിന്നും വിനോദ സഞ്ചാരത്തിന് പോകുന്ന ടൂറിസ്റ്റ് ബസുകൾ ജി.പി.എസ്സ് സംവിധാനത്തിലൂടെ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു.അമിത വെളിച്ചം അടിപ്പിക്കുന്ന അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്കെതിരെ  നടപടിയുണ്ടാകും. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി  പരിശോധന തുടരുമെന്നും, വിവിധ സ്കൂൾ, കോളേജുകളിലെ എൻ.എസ്സ് എസ്സ് യൂണിറ്റുകളുമായി ചേർന്ന് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. രാത്രിയിൽ ദീർഘദൂരം സഞ്ചരിക്കുന്ന തീർത്ഥാടക വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനത്തിലെ ഡ്രൈവർമാർക്ക് ചുക്ക് കാപ്പിവിതരണവും സംഘടിപ്പിക്കുന്നുണ്ടെന്ന് പുനലൂർ ജോയിന്റ് ആർ.ടി.ഒ സുരേഷ് കുമാർ അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.