ചെമ്മന്തൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മൂത്രപ്പുരയും കക്കൂസും ഇല്ലാതെ യാത്രക്കാര്‍ വലയുന്നു.നിരവധി പരാതികള്ഉയര്ന്നിട്ടും അധികൃതര്‍ക്ക് മൌനം.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നുള്‍പ്പെടെ നിരവധി യാത്രക്കാരാണ് വിവിധ സ്ഥലങ്ങളില്‍ പോകാനായി പുനലൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നത്. എന്നാല്‍
പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കാതെ ജനം വലയുകയാണ്. നിലവിലുള്ള മുനിസിപ്പാലിറ്റി മൂത്രപ്പുര നശിച്ചു.മൂത്രം ഒഴിക്കുന്ന ക്ലോസറ്റുകള്‍ പൊട്ടി പൊളിഞ്ഞു.കക്കൂസിന്റെ കതകുകള്‍ പൊളിഞ്ഞു. സ്ത്രീകളുടെയും പുരുഷന്മാരുടെയും എല്ലാ കക്കൂസുകളും
പൂട്ടിയിട്ടിരിക്കുന്നു.
പൈപ്പുകള്‍ പൊട്ടി ഒലിക്കുന്നു.കക്കൂസ് മാലിന്യങ്ങള്‍ ടാങ്ക് നിറഞ്ഞു ദുര്‍ഗന്ധത്തോടെ പുറത്തേക്ക് ബസ് സ്റ്റാന്‍ഡില്‍ കൂടി ഒഴുകുന്നു.
മൂക്ക് പൊത്തിക്കൊണ്ട് മാത്രമേ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നില്ക്കുവാന് കഴിയു.ചുരുക്കത്തില്‍ ബസ് സ്റ്റാന്‍ഡില്‍ വരുന്ന ജനങ്ങള്‍ വലയുന്നു വഴിയാത്രക്കാരായ സ്ത്രീകളും പെണ്‍കുട്ടികളും ആണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
ചുറ്റും കക്കൂസ് മാലിന്യത്താല്‍ നിറഞ്ഞ ഓടകളാല്‍ ചുറ്റപ്പെട്ട മുനിസിപ്പല്‍ ബസ് സ്റാന്‍ഡിന്റെ അവസ്ഥ വളരെ ശോചനീയമാണ് തൊട്ടടുത്തുള്ള സാംസ്കാരിക നിലയത്തിന്റെയും അവസ്ഥ വ്യത്യസ്തമല്ല.മൂക്ക് പൊത്തി മാത്രമേ സാംസ്കാരിക നിലയത്തിലും ഇരിക്കാന്‍ കഴിയു.
എന്നാല്‍ ഇതൊന്നും മുനിസിപ്പല്‍ അധികാരികള്‍ കണ്ട മട്ടില്ല.
വിവിധ പരിപാടികള്‍ ദിനം പ്രതി നടത്തുന്ന സാംസ്കാരിക നിലയത്തിന് സമീപമാണ് കകൂസ് ടാങ്ക് നിറഞ്ഞു മാലിന്യം പുറത്തേക്ക് ഒഴുകുന്നത്.
ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ